ഇന്തോനേഷ്യയില്‍ അത്ഭുതമായി സെക്സ് മൗണ്ടന്‍-വിവാഹിതരായവര്‍ക്കും, വീട്ടമ്മമാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും അപരിചിതരോടൊപ്പം ലൈംഗികവൃത്തിയിലേര്പ്പെടാനുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്നത് നിരവധി പേര്.
ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയിലെ ‘സെക്സ് മൗണ്ടനെ’ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത് ഡേറ്റ് ലൈന്‍ പത്രപ്രവര്ത്തകന് പാട്രിക് അബൗഡാണ്. അപരിചതര്ക്കൊപ്പം സെക്സ് ആസ്വാദിക്കാന്‍ ആയിരക്കണക്കിന് പേര് മലയിലെത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അപരിചിതരില്‍ വിവാഹിതര്‍, വീട്ടമ്മമാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യാവൃത്തി ചെയ്യുന്നവര്‍ എന്നിവരെല്ലാം ഉള്‍പ്പെടും. ഭൂരിപക്ഷവും വിശ്വാസിക്കുന്നത് ഇത്തരത്തില്‍ ചെയ്യുന്നത് ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ്
ലോകത്തെ ഞെട്ടിക്കുന്ന ഇന്തോനേഷ്യയുടെ ഭ്രമാത്മകമായ രഹസ്യമെന്നാണ് റിപ്പോര്‍ട്ടില്‍ ഈ ‘തീര്‍ത്ഥാടനകേന്ദ്രത്തെ’ കുറിച്ച് വിശേഷിപ്പിക്കുന്നത്. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങള്‍ക്ക് വിലക്കുള്ള മുസ്ലിം മതവിശ്വസത്തിലടിയുറച്ച് വിശ്വസിക്കുന്ന ഇന്തോനേഷ്യ പോലുള്ള രാജ്യത്ത് തികച്ചു അപ്രതീക്ഷിതമായിരുന്നു ഇത്തരമൊരു വിവരം.
തിരക്കുള്ള ദിവസങ്ങളില്‍ എണ്ണായിരത്തോളം പേര് അനുഷ്ഠാനത്തിന്റെ പേരിലുള്ള ഈ ചടങ്ങിനായി മലയിലെത്തുന്നു. പതിനാറാം നൂറ്റാണ്ട് മുതല്‍ നടക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പലരുടെയും വിശ്വാസം.
പതിനാറാം നൂറ്റാണ്ടില്‍ ചെറുപ്പക്കാരനായ ഇന്തോനേഷ്യന്‍ രാജകുമാരാന് മാതൃസഹോദരിയുമായി ബന്ധമുണ്ടായിരുന്നു. അവര്‍ മലനിരയിലേക്ക് പോയി അവിടെ വച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇവരെ അവിടെ വച്ച് പിടികൂടി കൊല്ലുകയും, അവിടെ തന്നെ അടക്കം ചെയ്തുവെന്നുമാണ് ഐതിഹ്യം. അവിടെ ഒരു ബലിപീഠവും ഇവരുടെ സ്മരണയ്ക്കായി ഉണ്ട്. അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കൃത്യം നിര്‍വ്വഹിച്ചാല്‍ ഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി പേര് ഭാഗ്യം തേടി പര്വ്വതത്തിലെത്താറുണ്ടെന്ന് പാട്രിക് പറയുന്നു.
ഈ ജാവാനിസ് അനുഷ്ഠാനം മുസ്ലിം സമൂഹത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ്. ഒരു വിഭാഗം മുസ്ലിങ്ങളും, ബുദ്ധ,ഹിന്ദി വിഭാഗവും ഉള്‍പ്പെടുന്നവരാണ് ഇവിടെയെത്തുന്ന വിശ്വാസികള്‍. മുന്‍പ് ആചാരമായിരുന്നു ഇവിടേക്കുള്ള യാത്രയെങ്കില്‍ ഇന്ന് പ്രാദേശിക ഭരണകൂടം ടൂറിസ്റ്റുകള്‍ക്കുള്ള ആകര്‍ഷണമാക്കി മാറ്റിയിട്ടുണ്ട്. ഇവിടേക്കുള്ള സന്ദര്‍ശനത്തിന് ഭരണകൂടം ചെറിയ ഫീസും ഈടാക്കുന്നുണ്ട്.
കടുത്ത മതനിയമങ്ങളുള്ള നാടാണ് ഇന്തോനേഷ്യ. എന്നാല്‍ ഇവിടെ നടക്കുന്ന വ്യഭിചാരം സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്ക്കറിയാം എന്നതാണ് കൗതുകകരമെന്ന് പാട്രിക് പറയുന്നു.
നിരവധി ലൈംഗികത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പര്‍വ്വതത്തില്‍ എത്തുന്നുണ്ട്. ആചാരത്തിന്റെ പേരില്‍ ഇവര്‍ കച്ചവടം നടത്തുന്നു. ലൈംഗിക രോഗങ്ങള്‍ ഇവിടെ വ്യാപകമാണ്. ഒരു ആരോഗ്യകേന്ദ്രം പര്വ്വതത്തിലുണ്ടെങ്കിലും അത് രോഗത്തെ കുറിച്ച് സന്ദര്‍ശകരെ ബോധ്യപ്പെടുത്താന്‍ പോലും പര്യപ്തമല്ല. ഗര്‍ഭ നിരോധന ഉറകള്‍ ഇവിടെയെത്തുന്നവര്‍ ഉപയോഗിക്കാറില്ലെന്നും, എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണെന്നും ഡോക്ടറെ ഉദ്ധരിച്ച് ലേഖകന്‍ പറയുന്നു.
മലയിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരുമായി നടത്തിയ അഭിമുഖവും പാട്രിക് പുറത്ത് വിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പേടിക്കേണ്ട തരത്തിലുള്ള അസ്വഭാവികമായിട്ടുള്ള യാതൊന്നും ഇല്ലെന്നാണ് പലരും പറയുന്നത്. മതത്തെ ധ്വംസിക്കുന്ന യാതൊന്നും ഇതിലില്ല. ഇത് ഇസ്ലാമിന് വിരുദ്ധമാണെന്ന് തങ്ങള്‍ക്കറിയാം ഇന്തോനേഷ്യയില്‍ ഇവിടെയല്ലാതെ മുസ്ലിം ലോകത്ത് എവിടെയും ഇത്തരമൊരു മതപരമായ ആചാരം കാണാനാവില്ലെന്നും ചിലര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post