Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Politics

പാലത്തായി വിരൽ ചൂണ്ടുന്ന അപകടം – പോക്സോ കേസുകൾ മതതീവ്രവാദികൾ ആയുധമാക്കുമ്പോൾ

by Brave India Desk
Jul 18, 2020, 05:49 pm IST
in Politics
Share on FacebookTweetWhatsAppTelegram

പതിനഞ്ച് വർഷമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതി തുടങ്ങിയിട്ട്. പീഡനക്കേസുകളിലൊന്നിൽ പോലും ഇരയ്ക്കൊപ്പമല്ലാതെ നിന്നിട്ടില്ല ഇന്നുവരെ . ഒരിക്കൽ പോലും കുറ്റാരോപിതനെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല , അതിനി ഏത് സംഘടനയായാൽ പോലും , എത്ര അടുത്ത ആളായാൽ പോലും ..

പക്ഷേ പാലത്തായി കേസ് അതല്ല …

Stories you may like

ഇസ്ലാമിസവും കമ്യൂണിസവുമാണ് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ഹിന്ദുത്വം ഒരിക്കലും ഭീകരതയുടെ മറുവശമാകില്ല

മോദിയും ട്രമ്പും പിന്നെ മറ്റു ചിലരും ; ഒരു ഭീഷണിയുടെ കഥ

ഇര പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇരയ്ക്കൊപ്പം തന്നെയാണ് സംശയമില്ല – നൂറുവട്ടം

പക്ഷേ പീഡിപ്പിച്ച പ്രതി ഇതുവരെ ഉള്ള അറിവ് വച്ച് എന്തായാലും പദ്മരാജൻ മാഷല്ല . അത്ര വൈരുദ്ധ്യമുണ്ട് മൊഴികളിൽ . പതിനൊന്ന് വയസ്സുള്ള കുട്ടി ഇത്രത്തോളം വൈരുദ്ധ്യം മൊഴികളിൽ വരുത്തുന്നുണ്ടെങ്കിൽ അത് പീഡനത്തിൽ മാനസിക നില തെറ്റിയതിന്റെ അല്ല മറിച്ച് കൃത്യമായി പുറത്തു നിന്നുള്ള ഇടപെടലാണതെന്ന് വ്യക്തമാകുകയാണ്..

ഇവിടെ ഇരയും കുറ്റാരോപിതനും ഒരുപോലെ ഇരയാവുകയാണ്. ഹൈക്കോടതി പറഞ്ഞതു പോലെ ഇത്തരം കേസുകളിൽ പെടുന്ന നിരപരാധിയാണ്‌ ഏറ്റവും വലിയ ഇര.

മൊഴിയിലെ വൈരുദ്ധ്യം നമ്പർ 1

ജനുവരി 11:30 നും 11: 40നും ഇടയ്ക്ക് ശുചിമുറിയിൽ കയറി കുറ്റിയിട്ട് വായിൽ സ്വന്തം മുണ്ട് ചുരുട്ടിക്കയറ്റി അദ്ധ്യാപകൻ പീഡിപ്പിച്ചു- അദ്ധ്യാപകൻ പോയശേഷം കുട്ടിയാണ് മുണ്ടു മാറ്റിയത്.

അന്വേഷണത്തിൽ കണ്ടെത്തിയത്..

ശുചിമുറിക്ക് കാലങ്ങളായി കൊളുത്തില്ലെന്നതിന് മൊഴിയും തെളിവുകളുമുണ്ട്. 11.45 ന് കൃത്യം കഴിഞ്ഞ് പദ്മരാജൻ മാഷ് അത്രയും കുട്ടികളുടെ മുന്നിൽ കൂടി മുണ്ടില്ലാതെ പോയി എന്ന വാദം പൊലീസ് തള്ളിക്കളഞ്ഞു.ഇതേ സമയത്ത് അദ്ധ്യാപകൻ രണ്ടു വട്ടം ഒന്നര മിനിറ്റ് വീതം ഫോണിൽ സംസാരിച്ചെന്നും പൊലീസ് കണ്ടെത്തി.

മൊഴിയിലെ വൈരുദ്ധ്യം നമ്പർ 2

ഫെബ്രുവരി 2 ന് കുട്ടിയെക്കൊണ്ട് പദ്മരാജൻ മാഷ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിൽ കയറി പൂജയും പ്രസാദവും വാങ്ങി . പിന്നെ സുഹൃത്തിന്റെ വീട്ടിലെത്തി .. അയാൾ പീഡിപ്പിച്ചു. കൊല്ലാൻ നോക്കി

അന്വേഷണത്തിൽ കണ്ടെത്തിയത്

പദ്മരാജൻ മാഷോ കുട്ടിയോ ആ ദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ അവിടെ ചെന്നിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു. പന്ത്രണ്ടരയ്ക്ക് തുറക്കുകയും പൂജ ചെയ്ത് പ്രസാദം തരുകയും ചെയ്യുന്ന ഒറ്റ ക്ഷേത്രവും അവിടില്ല താനും. അന്നേ ദിവസം പദ്മരാജൻ മാഷോ സുഹൃത്തോ ഒരുമിച്ച് വരാനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് തെളിവുകൾ പറയുന്നു.

മൊഴിയിലെ വൈരുദ്ധ്യം നമ്പർ 3 –

ആദ്യം ഒരു വട്ടം പീഡിപ്പിച്ചെന്ന് പറഞ്ഞു . പിന്നെ മൂന്നു വട്ടം പീഡിപ്പിച്ചെന്ന് പറഞ്ഞു – ജനുവരി 15 , ജനുവരി 26 , ഫെബ്രുവരി 2 എന്നീ തീയതികളിലാണ് പീഡിപ്പിച്ചത്. ഫെബ്രുവരി 2 നാണ് സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്

അന്വേഷണത്തിൽ കണ്ടെത്തിയത്

കുട്ടിയും മാഷും ഒരുമിച്ച് ഈ ദിവസങ്ങളിലെങ്ങും ഒരിക്കൽ പോലും ഒരുമിച്ചുണ്ടായിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാഷും സുഹൃത്തും ഒരുമിച്ച് വരാനുള്ള ഒരു സാദ്ധ്യതയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല

മൊഴിയിലെ വൈരുദ്ധ്യം നമ്പർ 4

കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്ത് മാഷ് കുട്ടിയുടെ അമ്മയ്ക്ക് അയച്ചു കൊടുത്തു

അന്വേഷണത്തിൽ കണ്ടെത്തിയത്

നഗ്നഫോട്ടോ എടുത്ത് അയച്ചതിന്ൊരു തെളിവും കിട്ടിയില്ല . പൊലീസിന്റെ സാങ്കേതിക സംവിധാനത്തിൽ ഡിലീറ്റ് ചെയ്ത ഫോട്ടോയും കണ്ടുപിടിക്കാമെന്നിരിക്കെ ഡിലീറ്റ് ചെയ്തെന്ന വാദഗതി പൊലീസ് വിശ്വാസത്തിലെടുത്തില്ല

വൈരുദ്ധ്യങ്ങൾ ഇനിയുമുണ്ട് .കുട്ടി ഒരു വനിത മജിസ്ട്രേറ്റിനു കൊടുത്ത മൊഴിയാണിത് .പൊലീസിനായിരുന്നെങ്കിൽ അവർ മൊഴി മാറ്റിയതാണെന്നെങ്കിലും പറയാമായിരുന്നു എന്നാണ് പൊലീസ് തന്നെ പറയുന്നത്.

ഒരു തരത്തിലും നടക്കാൻ സാദ്ധ്യതയില്ലാത്ത ഡേറ്റുകളും മൊഴികളും കൊടുക്കുമ്പോൾ അന്വേഷണ സംഘം എന്ത് ചെയ്യണമെന്നാണ്.. ?പോക്സോ കേസുകൾ വ്യക്തി വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നു എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ദുർബ്ബലമായ വാദങ്ങളുമായി പൊലീസിന്‌ കോടതിയിൽ ചെല്ലാൻ കഴിയില്ല. മാത്രമല്ല കഴിഞ്ഞ ഒരു വർഷം നാലായിരത്തിലധികം വ്യാജ പോക്സോ കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഒരു തരത്തിലും യോജിക്കാത്ത മൊഴികൾ വന്നതെന്ന് ചിന്തിച്ചു നോക്കിയോ ? കേസ് പൂർണമായും ആസൂത്രണം ചെയ്തതാണ്. 11 വയസ്സായ കുട്ടി ഡേറ്റ് കൃത്യമായി പറയുന്നതും ചെറിയ കാര്യങ്ങൾ പോലും തമ്മിൽ ബന്ധിപ്പിച്ച് പറയാൻ നോക്കിയതുമെല്ലാം ഈ ആസൂത്രണത്തിന്റെ ഭാഗമാണ്. പക്ഷേ വലിയ ആസൂത്രണം നടത്തിയതാണ്‌ ഇപ്പോൾ കേസിനെ ബാധിച്ചത്. കൃത്യമായ ഡേറ്റുകളെല്ലാം പറഞ്ഞപ്പോൾ അന്നേ ദിവസം പദ്മരാജൻ മാഷ് സ്കൂളിലുണ്ടായിരുന്നോ ഇല്ലയോ എന്ന് അന്വേഷിക്കാനും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞില്ല. രണ്ട് മാസം മുൻപുണ്ടായിരുന്ന സംഭവമാണല്ലോ . നടക്കാത്ത സംഭവത്തിൽ ആസൂത്രണം ചെയ്ത് കെട്ടിപ്പൊക്കാൻ പൊലീസിനു പോലും നന്നായി കഴിയാറില്ല. പിന്നെയാണോ മതതീവ്രവാദികൾക്ക് ? ആളുകളെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നതു പോലെ എളുപ്പമല്ലല്ലോ കുടുക്കാനുള്ള ആസൂത്രണം. അതും ഇത്തരമൊരു കേസിൽ.

മറ്റെല്ലാം മാറ്റിനിർത്തി ചില കാര്യങ്ങൾ ഗൗരവമായിത്തന്നെ ഒന്ന് ചിന്തിക്കേണ്ടതുണ്ട് . അതിൽ പ്രധാനപ്പെട്ടത്
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചെയ്തത് പദ്മരാജൻ മാഷ് അല്ലായെങ്കിൽ  യഥാർത്ഥ കുറ്റവാളി ആരാണെന്ന് കണ്ടുപിടിക്കണം. അത് കണ്ടു പിടിക്കുമ്പോൾ പദ്മരാജൻ മാഷിനെ നീചമായി കുടുക്കാൻ ശ്രമിച്ചതിന്റെ പിന്നിൽ ആരെന്ന് തെളിയും.

അതോടൊപ്പം പദ്മരാജൻ മാഷിനെ മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തും സംഘടനാ നേതാവുമായ മറ്റൊരാളെക്കൂടി കുടുക്കാനുള്ള ശ്രമം. അതിൽ ക്ഷേത്രത്തെ പരാമർശിച്ച് കത്വ മോഡലിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം. ഒരു പിഞ്ചു കുഞ്ഞിനെ ഉപയോഗിച്ച് യാതൊരു തെറ്റും ചെയ്യാത്തവരെ പീഡനക്കേസിൽ കുടുക്കാനുള്ള ശ്രമം – ഇതെല്ലാം ഗൗരവതരമായ കാര്യങ്ങളാണ്.

സാഹചര്യ തെളിവുകൾ അനുസരിച്ച് പദ്മരാജൻ മാഷ് നിരപരാധിയാണ്. അന്വേഷണത്തിനു ശേഷം അത് തെളിയുകയാണെങ്കിൽ എത്രത്തോളം ഹീനവും പൈശാചികവുമായ ശ്രമമാണ് ആസൂത്രണം ചെയ്ത കാപാലികർ നടത്തിയിട്ടുള്ളത് ? അതും പോരാഞ്ഞ് നിരപരാധിയായ അയാൾക്കെതിരെ മതതീവ്രവാദികളുടെ കൊലവിളിയും.

ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ അയാളെപ്പറ്റി അപവാദങ്ങൾ പറഞ്ഞ് അയാൾ കൊല്ലപ്പെടേണ്ടവനാണെന്ന് വരുത്തിത്തീർത്ത് പിന്നെ കൊലപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം. ചോദ്യപേപ്പറിന്റെ പേരു പറഞ്ഞ് ജോസഫ് മാഷിന്റെ കയ്യും കാലും വെട്ടിയ മത കോടതിയുടെ ശിക്ഷ ആവർത്തിക്കാനാണ് മത തീവ്രവാദികൾ ലക്ഷ്യമിടുന്നത് .

ഈ ശ്രമം വിജയിക്കുകയാണെങ്കിൽ അത് കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമാണ്.ഈ മതഭീകരതയെ അടിച്ചമർത്തിയില്ലെങ്കിൽ അത് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല രാജ്യത്തിന്റെ അഖണ്ഡതയ്ക്കും അപകടകരമാണ്. ഇത്തരം മത ഭീകരരുടെ ജൽപ്പനങ്ങൾക്കൊപ്പം നിൽക്കാനാണ് മുഖ്യധാര രാഷ്ട്രീയക്കാർ തീരുമാനിക്കുന്നതെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും വഴിവെക്കും. സംശയമില്ല തന്നെ !

Tags: SDPIvayujithpadmarajanPOCSOfeaturedPalathai
Share63TweetSendShare

Latest stories from this section

സിപിഎമ്മും ജമ അത്തെ ഇസ്ലാമിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?

ചാനൽ റൂമിലെ ബാക്ടീരിയകൾ

കമ്മികളുടെ തള്ളും ക്യൂബയിലെ ഡോക്ടർ ചെണ്ടകളും

കാലം കണക്ക് തീർക്കുകയാണ് ; ഒന്നൊന്നായി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies