Sunday, July 20, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Politics

കമ്മികളുടെ തള്ളും ക്യൂബയിലെ ഡോക്ടർ ചെണ്ടകളും

by Brave India Desk
Mar 24, 2020, 08:28 pm IST
in Politics
Share on FacebookTweetWhatsAppTelegram

വളരെ പഴയ ഒരു മലയാള പഴഞ്ചൊല്ലാണ് അടികൊള്ളാൻ ചെണ്ടയും പണം‌പറ്റാൻ മാരാരും. ക്യൂബയിലെ ഡോക്ടർമാരെക്കുറിച്ചുള്ള കമ്മിത്തള്ളുകൾ അരങ്ങ് തകർക്കുമ്പോൾ കാര്യമറിയാവുന്ന പലരും മനസ്സിൽ പറയുന്ന പഴഞ്ചൊല്ല് ഇതാകാനാണ് സാദ്ധ്യത. ഏകാധിപതികൾ ചാകാറാകുന്നതു വരെ ഭരണം നടത്തുന്ന ക്യൂബയെന്ന കമ്യൂണിസ്റ്റ് രാജ്യത്തെ ഡോക്ടർമാരുടെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിക്കാനേ യഥാർത്ഥത്തിൽ കഴിയുകയുള്ളൂ.

ക്യൂബയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കയറ്റുമതി അവരുടെ ഡോക്ടർമാരാണ്.  ക്യൂബയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 28 ശതമാനമാണ് ഡോക്ടർമാരെ കയറ്റി അയക്കുന്നതിലൂടെ കിട്ടുന്ന വരുമാനം. പ്രതിവർഷം 9 ബില്യൺ യു.എസ് ഡോളർ ആണ് ഡോക്ടർമാരെ കയറ്റി അയക്കുന്നതിലൂടെ ക്യൂബയ്ക്ക് ലഭിക്കുന്നത്.പ്രധാനപ്പെട്ട വരുമാന മാർഗ്ഗമായും ഒപ്പം അന്താരാഷ്ട്രതലത്തിൽ പ്രശസ്തിയും പ്രശംസയും നേടിക്കൊടുക്കാനുമാണ് ക്യൂബ ഡോക്ടർമാരെ ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ റിമോട്ട് പ്രദേശങ്ങളിൽ ഡോക്ടർമാരെ ജോലിക്ക് നൽകിയതിനു ശേഷം ശമ്പളത്തിന്റെ നാലിൽ മൂന്ന് ഭാഗവും സർക്കാർ എടുക്കുന്ന സംവിധാനമാണ് ക്യൂബയിൽ നടക്കുന്നത്.  ശതകോടി ഡോളറിന്റെ ആസ്തിയുള്ള കാസ്ട്രോ കുടുംബം സുഖസൗകര്യങ്ങളിൽ ആറാടുമ്പോഴാണിതെന്നോർക്കണം. !

Stories you may like

ഇസ്ലാമിസവും കമ്യൂണിസവുമാണ് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ഹിന്ദുത്വം ഒരിക്കലും ഭീകരതയുടെ മറുവശമാകില്ല

പാലത്തായി വിരൽ ചൂണ്ടുന്ന അപകടം – പോക്സോ കേസുകൾ മതതീവ്രവാദികൾ ആയുധമാക്കുമ്പോൾ

ബ്രസീലിൽ ദിൽമ റുസെഫ് അധികാരത്തിലുള്ളപ്പോൾ ക്യൂബൻ ഡോക്ടർമാരെ ബ്രസീലിലേക്ക് ക്യൂബ കയറ്റി അയച്ചിരുന്നു. അവിടെയും ഇതേ സംവിധാനം തന്നെയാണ് നടപ്പിൽ വരുത്തിയത്. സ്വന്തം കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരാൻ കഴിയാതെയാണ് ക്യൂബൻ ഡോക്ടർമാർ തുച്ഛമായ ശമ്പളത്തിന് അവിടെ ജോലി ചെയ്തിരുന്നത്. ശമ്പളത്തിന്റെ നാലിൽ മൂന്നും ക്യൂബൻ സർക്കാരിനാണ്. ആകെ ഒരു ഗുണം ക്യൂബയിലെ മാസം 30 ഡോളറിനേക്കാൾ (!) ഭേദമായിരുന്നു ഈ ശമ്പളമെന്നതാണ് .

2017 ൽ ഈ സിസ്റ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യൂബയിൽ നിന്ന് വന്ന ഡോക്ടർമാർ ബ്രസീലിയൻ കോടതികളിൽ ഹർജി ഫയൽ ചെയ്തിരുന്നു. കാര്യങ്ങൾ വ്യക്തമായപ്പോൾ ഇതൊരു അടിമക്കച്ചവടമാണെന്നായിരുന്നു ഒരു ജഡ്ജിയുടെ അഭിപ്രായം. രാജ്യങ്ങൾ തമ്മിലുള്ള കരാറിലൂടെ വന്നതായതിനാൽ കരാറിൽ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നെ പരാതി പറയുന്നതിൽ അടിസ്ഥാനമില്ലെന്നായിരുന്നു അന്ന് ഈ ഡോക്ടർമാർക്കെതിരെ ഉയർന്ന വാദഗതി. എന്തായാലും ഹർജി കൊടുത്ത ഡോക്ടർമാരെ ക്യൂബ ഉടനെ തന്നെ തിരിച്ചു വിളിക്കുകയും ചെയ്തെന്നാണ് ഇരുമ്പു മറയ്ക്കുള്ളിൽ നിന്ന് പുറത്തു വന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

അരനൂറ്റാണ്ടിലധികം വർഷങ്ങൾ ക്യൂബ ഭരിച്ച ഫിഡൽ കാസ്ട്രോയും ഔദ്യോഗിക പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടിയുമുള്ള രാജ്യമാണ് ക്യൂബ. പ്രതിപക്ഷ പാർട്ടികൾ പേരിനു മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിനു നിൽക്കാനോ പ്രചാരണം നടത്താനോ പോലും അനുവാദമില്ല. ചങ്കിലെ ക്യൂബയെ പ്രശംസിക്കുന്ന ഒരൊറ്റ സൈബർ കമ്മിയും ക്യൂബയിലെ ഏകാധിപത്യത്തെപ്പറ്റിയോ ജനാധിപത്യമില്ലായ്മയെപ്പറ്റിയോ ഒരക്ഷരവും പറയില്ലെന്നതാണ് ഏറെ രസകരം.

കൊറോണ ചൈനയിൽ വ്യാപകമായി പടർന്നപ്പോൾ 15 ടൺ മരുന്നും മറ്റുപകരണങ്ങളുമാണ് ‌ഇന്ത്യ ചൈനയിലേക്കയച്ചത്. നേപ്പാളിലേക്കും മാലിദ്വീപിലേക്കും മെഡിക്കൽ സംഘത്തെയും അയച്ചു. ഇതൊന്നും ചങ്കിലെ ക്യൂബക്കാർ കണ്ടിട്ടില്ല. ഇന്നുവരെ ഇന്ത്യ ചെയ്ത ഒരു നല്ല കാര്യത്തെക്കുറിച്ച് അവരൊട്ട് പറയാറുമില്ല.

സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നതായിരുന്നു മൂന്ന് പതിറ്റാണ്ടു മുൻപ് വരെ പഴയകാല കമ്മികൾ സ്ഥിരം പറഞ്ഞിരുന്ന ഒരു തള്ള് . മനുഷ്യാവകാശ ലംഘനങ്ങളുടെ അങ്ങേയറ്റമായിരുന്ന ഒരു രാജ്യത്തെ അതൊരു കമ്യൂണിസ്റ്റ് രാജ്യമായത് കൊണ്ടു മാത്രം പാടിപ്പുകഴ്ത്തുകയായിരുന്നു അവർ. അവസാനം ചങ്കിലെ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞപ്പോഴായിരുന്നു ആ അവശിഷ്ടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ ഓരോന്നായി പൊങ്ങി വന്നതും ലോകം അതു കണ്ട് ഞെട്ടിയതും.അത്തരം  കൊടും ഫാസിസ്റ്റ് രാഷ്ട്രങ്ങളുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തിയിരുന്ന അതേകാലത്ത് തന്നെ ഫാസിസത്തിനെതിരെ ജനാധിപത്യത്തെപ്പറ്റി വാചാലരാകാനും അവർ ശ്രമിച്ചിരുന്നു.

അവരുടെ ആ കാപട്യങ്ങളുടെ പുതുതലമുറകളാണ് ഇപ്പോൾ ക്യൂബൻ തള്ളുകൾക്ക് വേണ്ടി പ്രൊപ്പഗൻഡ പണിയെടുക്കുന്നത്. മാനുഷികതയുള്ളതുകൊണ്ടല്ല ആ തള്ളെന്നോർക്കണം. ലോകത്തെ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഒന്നാണ് ക്യൂബ. ക്യൂബ അമേദ്ധ്യമിട്ടാലും അത് കമ്മികൾക്ക് അമൃതാണ്. അത്ര തന്നെ .

ഒന്നാലോചിച്ചാൽ അതിൽ ഞെട്ടേണ്ട ഒരു കാര്യവുമില്ല..

ഡി.എൻ.എയിൽ തന്നെ കൊടും കാപട്യമുള്ളവർ ഇങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ! എന്തായാലും അവരോട് നമുക്കൊരു ചോദ്യമുണ്ട്. അത് ചോദിക്കാതിരിക്കരുത്. ഇത്രയും വികസിതമായ ആരോഗ്യ രംഗമാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ചങ്കിലെ ക്യൂബയിലേക്ക് പോകാഞ്ഞതെന്താണ് ?

Tags: vayujithfeatured
Share192TweetSendShare

Latest stories from this section

മോദിയും ട്രമ്പും പിന്നെ മറ്റു ചിലരും ; ഒരു ഭീഷണിയുടെ കഥ

സിപിഎമ്മും ജമ അത്തെ ഇസ്ലാമിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?

ചാനൽ റൂമിലെ ബാക്ടീരിയകൾ

കാലം കണക്ക് തീർക്കുകയാണ് ; ഒന്നൊന്നായി

Discussion about this post

Latest News

ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് 2025 ; മൂന്ന് സ്വർണ്ണ മെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം

ഹിന്ദു പെൺകുട്ടികളെ വശീകരിക്കാൻ മോദിയുടെ പടം വെച്ചുള്ള ലെറ്റർപാഡ് ; ‘ഭാരത് പ്രതികർത്ത് സേവാ സംഘ്’ ചങ്കൂർ ബാബയുടെ കൂട്ടാളിയുടേതെന്ന് കണ്ടെത്തൽ

അൻമോൾ ഗഗൻ മാൻ എംഎൽഎ സ്ഥാനം രാജിവെച്ചു ; പഞ്ചാബിൽ എഎപിക്ക് വൻ തിരിച്ചടി

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies