Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Politics

മോദിയും ട്രമ്പും പിന്നെ മറ്റു ചിലരും ; ഒരു ഭീഷണിയുടെ കഥ

by Brave India Desk
Apr 8, 2020, 03:32 pm IST
in Politics
Share on FacebookTweetWhatsAppTelegram

എന്തെങ്കിലുമൊക്കെ സംഭവങ്ങൾ നടക്കുമ്പോൾ അതിങ്ങനെ മനസ്സിൽ ദൃശ്യമായി ആലോചിക്കുന്നത് നല്ല രസമാണ്. ഉദാഹരണത്തിന് ഇപ്പോൾ നടന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണി വിവാദം ഒന്നാലോച്ചിച്ച് നോക്കൂ.

മര്യാദയ്ക്ക് മരുന്ന് തന്നോണം.. ഇല്ലേൽ തിരിച്ചടിയുണ്ടാകുമെന്ന് ട്രമ്പ് ക്രുദ്ധനായി പറയുന്നു.. അയ്യോ തന്നോളാമേ തിരിച്ചടിക്കല്ലേ എന്ന് മോദി വിറച്ചു കൊണ്ട്പറയുന്നു.. മെഡിക്കൽ സ്റ്റോറിൽ പോകുന്നു മരുന്നെടുത്തു കൊടുക്കുന്നു.. ആഹ നല്ല രസമുള്ള ദൃശ്യങ്ങൾ.

Stories you may like

ഇസ്ലാമിസവും കമ്യൂണിസവുമാണ് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ഹിന്ദുത്വം ഒരിക്കലും ഭീകരതയുടെ മറുവശമാകില്ല

പാലത്തായി വിരൽ ചൂണ്ടുന്ന അപകടം – പോക്സോ കേസുകൾ മതതീവ്രവാദികൾ ആയുധമാക്കുമ്പോൾ

ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ ഞാനൊരു സൈബർ കമ്മിയോ കോങ്കിയോ സുഡാപ്പിയോ , അല്ലെങ്കിൽ അങ്ങനെയുള്ള മുള്ളു മുരട് മൂർഖൻ പാമ്പുകളിലൊന്നോ ഇതൊന്നുമല്ലെങ്കിൽ ഒരു നിഷ്പക്ഷ അന്തമോ ആയിരിക്കണം. ഭാഗ്യവശാൽ അതല്ലാത്തതു കൊണ്ട് മാത്രം ആ ദൃശ്യത്തെ ഇങ്ങനെ കാണാൻ കഴിയില്ല.

അതെന്താ അങ്ങനെ കണ്ടാല് എന്ന മണിച്ചിത്രത്താഴിലെ നാഗവല്ലി മോഡൽ ചോദ്യത്തിന് നകുലന്റെ വക ഒറ്റ ഗംഗേ എന്ന വിളി വിളിക്കാൻ മാത്രമേ കഴിയുകയുള്ളൂ എന്നതാണ് സത്യം. ആ സീനിൽ നിന്ന് വ്യത്യസ്തമായി ഗംഗേ നീയൊരു മരയൂളയാണ് എന്നു കൂടി പറയേണ്ടി വരുമെന്ന് മാത്രം.

ഇനി കാര്യത്തിലേക്ക് കടക്കാം .

പ്രധാനമായും രണ്ട് പ്രചാരണങ്ങളാണ് ഇവിടെ നടക്കുന്നത്.

1, ഡൊണാൾഡ് ട്രം‌പ് ഇന്ത്യയെ അല്ലെങ്കിൽ മോദിയെ ഭീഷണിപ്പെടുത്തി

2, ഭീഷണി കേട്ട് പേടിച്ചരണ്ട് മോദി ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് നിരോധനം നീക്കി അമേരിക്കയ്ക്ക് നൽകി

എന്നാൽ ഈ രണ്ട് പ്രചാരണങ്ങളും പൂർണമായും തെറ്റാണ്. തലയ്ക്കടിച്ച നുണകളാണ്.. നാണം കെട്ട വ്യാഖ്യാനമാണ്.. അതിനി ബിബിസിയല്ല ലോകത്തെ ഏത് മാദ്ധ്യമങ്ങൾ പറഞ്ഞാലും പരമാബദ്ധമാണ് സംശയമില്ല തന്നെ.

ഏപ്രിൽ ആറാം തീയതി തിങ്കളാഴ്ച്ച അമേരിക്കൻ സമയം വൈകിട്ട് 5:41 നാണ് ഡൊണാൾഡ് ട്രമ്പ് ഉൾപ്പെട്ട വൈറ്റ്‌ഹൗസ് കൊറോണ വൈറസ് ടാസ്ക്‌ഫോഴ്സ് പത്രസമ്മേളനം നടത്തുന്നത്. – ( ഈ സമയം ഓർമ്മവയ്ക്കുക ) അതിൽ ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യവും ട്രം‌പിന്റെ മറുപടിയുമാണ് വിവാദമായത്.

ചോദ്യം ഇംഗ്ലീഷിൽ ഇങ്ങനെ

Thank you, sir, are you worried about (a) retaliation to your decision to ban (the) export of medical goods like Indian prime minister Modi’s decision to not export hydroxychloroquine to (the) United States and other countries?

ട്രം‌പിന്റെ മറുപടി ഇങ്ങനെ

I don’t like that decision if that’s er… I don’t… I didn’t hear that that was his decision. I know that he stopped it for other countries. I spoke to him yesterday, we had a very good talk and we will see whether or not that’s his … I would be surprised if he would, you know because India’s [sic] does very well with the United States. For many years, they have been taking advantage of the United States on trade so I would be surprised if that was his decision… He’d have to tell me that. I spoke to him Sunday morning, called him, and I said we appreciate your allowing our supply to come out… if he doesn’t allow it to come out that would be okay but, of course, there may be retaliation, why wouldn’t there be?

മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ച താങ്കളുടെ തീരുമാനത്തിനുള്ള തിരിച്ചടിയിൽ താങ്കൾ വിഷമിക്കുന്നുണ്ടോ അല്ലെങ്കിൽ ആശങ്കപ്പെടുന്നുണ്ടോ ? ഉദാഹരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചല്ലോ

ഇവിടെ ട്രം‌പിന്റെ കയറ്റുമതി നിരോധിച്ച തീരുമാനത്തിനു തിരിച്ചടിയാണോ അതിൽ ആശങ്കപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം..

ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചെന്നും സംസാരിച്ചെന്നും അങ്ങനെ അമേരിക്കക്ക് മരുന്ന് തരില്ല എന്ന് അദ്ദെഹം പറഞ്ഞില്ലെന്നും ട്രം‌പ് വ്യക്തമാക്കുന്നു. ഇനി അതല്ല അദ്ദേഹം അത് നിരോധിച്ചെങ്കിൽ ഓകെ , പക്ഷേ അതൊരു തിരിച്ചടിയായേക്കും – എന്തുകൊണ്ടല്ല . എന്നാണ് ട്രം‌പിന്റെ മറുപടി.

വീഡിയോ കണ്ടാൽ ട്രം‌പ് ചോദ്യം ശ്രദ്ധാപൂർവ്വം കേൾക്കുന്നതായി നമുക്ക് മനസ്സിലാക്കാം. ചോദ്യം മനസ്സിലാകാതെയാണ് ട്രം‌പ് മറുപടി പറഞ്ഞത് എന്ന വാദത്തിന് ഇവിടെ പ്രസക്തിയില്ല. മോദി അങ്ങനെ തീരുമാനിച്ചാൽ അതൊരു തിരിച്ചടിയായേക്കാം . അതായത് അമേരിക്കയ്ക്ക് തിരിച്ചടിയാകും എന്ന അർത്ഥത്തിൽ തന്നെയാണ് ‌ട്രം‌പ് പറഞ്ഞത്. ഇന്ത്യ അമേരിക്ക ബന്ധത്തിൽ ഒരു വിള്ളൽ വീഴാൻ ആഗ്രഹിക്കുന്ന ട്രം‌പ് വിരുദ്ധരായ മാദ്ധ്യമങ്ങളാണ് ഇത് വ്യാഖ്യാനിച്ച് ആഗോള തലത്തിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തിയതാണെന്ന പെരും നുണയാക്കിയത്. മോദി വിരുദ്ധർ കൂടി ചേർന്നപ്പോൾ അത് ഇന്ത്യ മുഴുവനും പടരുകയും ചെയ്തു.

ഒന്നാമത്തെ ആരോപണം അടപടലം പൊളിഞ്ഞു എന്ന് മനസ്സിലാകണമെങ്കിൽ റിപ്പോർട്ടറുടെ ചോദ്യവും അതിന്റെ മറുപടിയും കൃത്യമായി കേട്ടാൽ മാത്രം മതിയാകും.

ഒന്നാമത്തെ ആരോപണം പൊളിഞ്ഞാൽ പിന്നെ രണ്ടാമത്തെ ആരോപണത്തിന് പ്രസക്തിയില്ല. എങ്കിലും നമുക്കൽപ്പം പിന്നോട്ട് പോകാം. ഇന്ത്യൻ പ്രധാനമന്ത്രിയുമായി മുൻപ് മരുന്നിന്റെ വിഷയം സംസാരിച്ചെന്നും അനുകൂലമായാണ് പ്രതികരിച്ചതും എന്ന് മുകളിലത്തെ മറുപടിയിൽ ട്രം‌പ് പറയുന്നുണ്ടല്ലോ. അത് എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ട്രം‌പുമായി സംസാരിച്ചെന്ന് മോദിയും വ്യക്തമാക്കിയതാണ്.

ഇനി തിങ്കളാഴ്ച്ച ഇന്ത്യൻ മീഡിയയിൽ വന്ന വാർത്ത നമുക്ക് നോക്കാം.

വാർത്തയുടെ സ്ക്രീൻ ഷോട്ട് – ലിങ്ക്


https://www.livemint.com/news/india/india-plays-us-friend-in-need-allows-hydroxychloroquine-export-to-fight-covid-11586190172767.html

സമയം നോക്കൂ – ഏപ്രിൽ 6 തിങ്കളാഴ്ച്ച രാത്രി പത്ത് മണി. തികഞ്ഞ അന്തമാണ് നമ്മളെങ്കിൽ അവിടെ ഒരു ചോദ്യം ഉയർന്നേക്കാം ട്രം‌പ് വൈകിട്ട് ആറിനല്ലേ ഭീഷണിപ്പെടുത്തിയത്. പത്തുമണിയായപ്പോഴേക്ക് പേടിച്ച് ഇന്ത്യ അനുവദിച്ചല്ലോ എന്ന്.

പ്രിയ അന്തങ്ങളേ – നിഷ്പക്ഷ ശിരോമണികളേ ഇന്ത്യയിലെ രാത്രി പത്തുമണി എന്നത് അമേരിക്കയിലെ ഉച്ചയ്ക്ക് ഒന്നരമണിയാണെന്നത് നിങ്ങൾക്കറിയുമോ ? ഇന്ത്യൻ സമയം അമേരിക്കൻ സമയത്തേക്കാൾ ഒൻപതര മണിക്കൂർ മുന്നിലാണെന്നറിയുമോ ? ഉദാഹരണത്തിന് ഏപ്രിൽ ആറിന് 5:41 PM ന് ട്രം‌പിന്റെ പത്രസമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ ടൈം വെളുപ്പിന് 3 മണിയാണ്. സ്ക്രീൻ ഷോട്ട് നോക്കൂ

അപ്പോൾ ഇന്ത്യയിൽ ഏപ്രിൽ ആരിനു 10:30 PM ന് വാർത്തവരുമ്പോൾ അമേരിക്കയിൽ സമയം എത്രയായിരുന്നു ? സ്ക്രീൻ ഷോട്ട് നോക്കൂ..

അതായത് അമേരിക്കൻ സമയം ഏപ്രിൽ ആറ് വൈകിട്ട് ആറുമണിക്ക് വന്ന ഭീഷണിയെന്ന് നിങ്ങൾ വ്യാഖ്യാനിക്കുന്ന ഡയലോഗിനെ ഇന്ത്യ മുൻകൂട്ടി പേടിച്ച് അമേരിക്കൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് തന്നെ മരുന്നിന്റെ നിരോധനം നീക്കിയെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്.

ഈ വിഷയം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നറിയണമെങ്കിൽ അതിന്റെ ടൈം ലൈൻ കൃത്യമായി നോക്കണം. ടൈം ലൈൻ നോക്കുമ്പോൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമയം കൃത്യമായി മനസ്സിലാക്കണം. ഇത് രണ്ടും ചെയ്ത് ബന്ധപ്പെട്ട വാർത്തകളും വായിച്ച് വീഡിയോയും കണ്ടാൽ ട്രം‌പ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയില്ലെന്നും ട്രം‌പിന്റെ ഭീഷണി പേടിച്ചല്ല മറിച്ച് അമേരിക്കയുടെ അവസ്ഥ കണ്ടും ട്രം‌പിന്റെ അപേക്ഷ മാനിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരിഗണിച്ചുമാണ് മരുന്ന് നിരോധനം മാറ്റിയെന്നും മനസ്സിലാക്കാം.

ഇനി അമേരിക്കയുടെ ഭീഷണിക്ക് ഇന്ത്യ പേടിക്കുമെന്നൊക്കെ പറയുന്നവർ ഒന്ന് ചരിത്രത്തിലേക്ക് നോക്കുന്നത് നന്നായിരിക്കും. സഖ്യകക്ഷിയുടെ സഹായത്തോടെ ഭരിക്കുമ്പോൾ പോലും അടൽ ബിഹാരി വാജ്‌പേയിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും അമേരിക്കൻ കണ്ണുരുട്ടലിനെ ഭയന്നിട്ടില്ല. പിന്നെയാണോ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന നരേന്ദ്ര ദാമോദർദാസ് മോദി ? കൂടുതൽ സംശയമുള്ളവർ റഷ്യയുമായുള്ള എസ്-400 ട്രയംഫ് കരാർ ഒന്ന് പഠിച്ചാൽ കാര്യം മനസ്സിലാകും. അന്ന് അമേരിക്ക എസ്-400 വാങ്ങരുതെന്ന് പറഞ്ഞപ്പോൾ പോയി പണിനോക്കാനാണ് ഇന്ത്യ പറഞ്ഞത്. കരാറുമായി മുന്നോട്ടു പോവുകയും ചെയ്തു.

ചില പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ട്രം‌പ് വിരോധവും ഇന്ത്യ വിരോധവുമുണ്ട്. ചില ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് മോദി വിരോധവുമുണ്ട്. സൈബർ കമ്മികളെയും കോൺഗികളെയും സുഡാപ്പികളേയും എല്ലാം മുന്നോട്ട് നയിക്കുന്നത് മോദി വിരോധവും ദേശീയ പ്രസ്ഥാനങ്ങളോടുള്ള വിരുദ്ധതയുമാണ്. പക്ഷേ എല്ലാം ഇഴകീറി പരിശോധിച്ച് മാത്രം അഭിപ്രായം പറയുന്ന നിഷ്പക്ഷരുടെ പ്രശ്നമെന്താണ് .. ???

അതുമാത്രം മനസ്സിലാകുന്നില്ല !

Tags: vayujithfeatured
Share26TweetSendShare

Latest stories from this section

സിപിഎമ്മും ജമ അത്തെ ഇസ്ലാമിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?

ചാനൽ റൂമിലെ ബാക്ടീരിയകൾ

കമ്മികളുടെ തള്ളും ക്യൂബയിലെ ഡോക്ടർ ചെണ്ടകളും

കാലം കണക്ക് തീർക്കുകയാണ് ; ഒന്നൊന്നായി

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies