പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായുള്ള പ്രത്യേകം മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. മല കയറുമ്പോൾ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർത്ഥാടകൻ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ്, പുതിയ നിർശേങ്ങളുമായി ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്.
സന്നിധാനത്തും പമ്പയിലും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഐസിയു വെന്റിലേറ്റർ, ഐസിയു, വെന്റിലേറ്റർ, ഇസിജി തുടങ്ങിയ സംവിധാനങ്ങളും തയ്യാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും സന്നിധാനത്ത് ലഭ്യമാണ്.
Discussion about this post