ന്യൂഡൽഹി: കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എം എസ് എം ഇ) കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാൻ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ചിലവ് കുറക്കുന്ന നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ തീരുമാനം.
അനുയോജ്യരായ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ (എൻബിഎഫ്‌സി) നിക്ഷേപ സ്വീകാര്യത പരിധി ഉയർത്തുക, നിക്ഷേപ ഇൻഷുറൻസ് അവതരിപ്പിക്കുക, എൻബിഎഫ്‌സികൾക്ക് അവരുടെ ഫണ്ടുകളുടെ ചിലവ് കുറയ്ക്കുന്നതിന് ഒരു സമർപ്പിത ലിക്വിഡിറ്റി വിൻഡോ നൽകുക തുടങ്ങി നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാറെന്ന് വൃത്താന്തങ്ങളാണ് വ്യക്തമാക്കിയത്.
ഇതിലൂടെ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുക എന്നാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യം വയ്ക്കുന്നത്
കാർഷിക മേഖലയും എംഎസ്എംഇ മേഖലകളും വലിയ വായ്പാ വിടവ് നേരിടുന്നു. 63.4 മില്യൺ എംഎസ്എംഇകളിൽ ഏകദേശം 39 ശതമാനവും ഒരു ഔപചാരിക ചാനലിലൂടെയും ഇതുവരെ ലോണുകൾ ലഭ്യമായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
കാർഷിക മേഖല കഴിഞ്ഞാൽ , ചെറുകിട വ്യവസായ മേഖല അഥവാ എംഎസ്എംഇ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്, അത് മൊത്തം ഇന്ത്യൻ ജി ഡി പി യുടെ ഏകദേശം 30% വിഹിതവും, ഉത്പാദന മേഖലയുടെ 45% വും, കയറ്റുമതിയുടെ 48% വും സംഭാവന ചെയ്യുന്നതിനോടൊപ്പം 111 ദശലക്ഷം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലും നൽകുന്നു.
അതിനാൽ, 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറണമെങ്കിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ വഴി ഔപചാരികവും എന്നാൽ താങ്ങാനാവുന്നതുമായ വായ്പാ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി
നിലവിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശനിരക്ക് ഉയർന്നതാണ്, വായ്പയുടെ സ്വഭാവമനുസരിച്ച് ഇത് 26% വരെ ഉയർന്നേക്കാം.കാരണം വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് NBFC-കൾക്കുള്ള ഫണ്ടുകളുടെ വില കൂടുതൽ ആകുന്നതാണ് ഇതിനു കാരണം. അതിനാൽ, അവരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി
Discussion about this post