എറണാകുളം: ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിനിമകളിൽ ബാലതാരമായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
റോബിൻ ബസ് കേസിലെ ഉടമയ്ക്ക് വേണ്ടി ഹാജരാകാൻ ഹൈക്കോടതിയിലേക്ക് പോകുകയായിരുന്നു ദിനേശ്. ഇതിനിടെയായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
17 ഓളം മലയാള ചിത്രങ്ങളിലാണ് ദിനേശ് മേനോൻ ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. വാടക വീട് എന്ന ചിത്രത്തിലേഅഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു.












