മൾട്ടിപ്ലക്സുകളിലെ അമിത ഭക്ഷണവിലയെക്കുറിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തകൻ എസ് ലല്ലു. കുടുംബ ചിത്രം കാണാൻ കുടുംബത്തോടെ പോയി കുടുംബ ബജറ്റ് തെറ്റി ടെൻഷനടിച്ച് കുടുംബത്തിൽ തിരിച്ചെത്തുന്ന മനുഷ്യർക്ക് വേണ്ടി ചിന്തിക്കാനും പറയാനും ഒരു മേയർ ഉണ്ടായതിൽ സന്തോഷം എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ എസ് ലല്ലു വ്യക്തമാക്കി.
എസ് ലല്ലു പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,
ഒരിക്കൽ തിരുവനന്തപുരത്തെ ഒരു മൾട്ടി പ്ളക്സിൽ ചെന്ന് പെട്ടു… മുടിഞ്ഞ ടിക്കറ്റ് ചാർജ് കൊടുത്ത് ടിക്കറ്റെടുത്ത് അവിടെ ചെന്നപ്പോൾ ആദ്യം ദേഹ പരിശോധന…. ഇൻ്റർവെൽ സമയത്ത് എന്തേലും ഒന്ന് കുടിക്കാമെന്ന് കരുതി പുറത്തിറങ്ങി.. കൂട്ടുകാരൻ കൂടെയുണ്ട് … രണ്ട് കോഫി പറഞ്ഞു … കിട്ടി….. ഞെട്ടി… ഒരു കോഫിയുടെ പൈസക്ക് പുറത്ത് മിനിമം 5 എണ്ണം കിട്ടും… സ്നാക്സിൻ്റെ ഭാഗത്തേക്ക് നോക്കാൻ ധൈര്യം ഉണ്ടായില്ല… പുറത്ത് ബീച്ചുകളിലും ഫെസ്റ്റിവൽ സ്ഥല ളിലും പത്താള്
കൂടുന്ന മറ്റിടങ്ങളിലും ഒക്കെ ഇരുപതോ മുപ്പതോ രൂപയ്ക്ക് കിട്ടുന്ന പോപ്പ് കോണിൻ്റെ പവർ കാണാൻ തിയറ്ററിൽ പോകണം … വാങ്ങിയാൽ പൊടി പോലും കളയാൻ തോന്നില്ല…അമ്മാതിരി വിലയാണ് …. പിള്ളാരേം കൊണ്ട് സിനിമ കാണാൻ പോകുമ്പോൾ തീയറ്ററിന് മുന്നിൽ ഇതൊക്കെ നല്ല സുന്ദരമായി പ്രദർശിപ്പിച്ചിരിക്കും… അവർക്കെന്ത് സിനിമ …. അങ്ങോട്ടു പോകുമ്പോഴേ തുടങ്ങുന്ന നിർബന്ധം ഇൻ്റർവെൽ പഞ്ചിൽ ലെവൽ കൂടും… നമ്മുടെ ഇഷ്‌ടത്തിന് വാങ്ങിയാലും അവരുടെ ഇഷ്ടത്തിന് വാങ്ങിയാലും കണ്ണ് നിറയും … ഇവന്മാര് ഇതൊക്കെ വിറ്റ് കാശുണ്ടാക്കാനാണ് തീയറ്റർ നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് കളിയായി പറഞ്ഞത് സീരിയസായിട്ടാണെന്ന് എനിക്കും തോന്നി … ഏതായാലും തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹമാണ് …. കുടുംബ ചിത്രം കാണാൻ കുടുംബത്തോടെ പോയി കുടുംബ ബജറ്റ് തെറ്റി ടെൻഷനടിച്ച് കുടുംബത്തിൽ തിരിച്ചെത്തുന്ന മനുഷ്യർക്ക് വേണ്ടി ചിന്തിക്കാനും പറയാനും ഒരു മേയർ ഉണ്ടായല്ലോ … സന്തോഷം ….








