പശ്ചിമ ബംഗാൾ:ഭാരത് മാതാ കീ ജയ് എന്നതിന് പകരം പ്രധാനമന്ത്രി ‘അദാനി ജി കീ ജയ്’ വിളിക്കണമെന്ന രാഹുലിന്റെ പരാമർശത്തിൽ മറുപടിയുമായി ദിലീപ് ഘോഷ്.
കോൺഗ്രസ് ആദ്യം ഭാരത് മാതാ കീ ജയ് വിളിക്കാൻ പഠിക്കട്ടെയെന്നും അല്ലെങ്കിൽ അവരുടെ തകർച്ച ഉറപ്പാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. പശ്ചിമ ബംഗാളിൽ
ഛാഠ് ഘട്ടിൽ പ്രാർത്ഥന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ ക്രമസമാധാനനില നിയന്ത്രിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് സാധിക്കുന്നില്ല. നിയമ സംവിധാനങ്ങൾ പൂർണ പരാജയമാണ്. ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. സംസ്ഥാനത്ത് ദിനംപ്രതി ആക്രമണങ്ങളാണ് നടക്കുന്നത്. സംസ്ഥാന നേതാക്കളും എംഎൽഎമാരും മറ്റ് രാഷ്ട്രീയക്കാരും ആരും സുരക്ഷിതരല്ല.
2 മാസമായി മമത ബാനർജി വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല. അഴിമതി നടത്തി പാർട്ടിയിലെ നേതാക്കളെല്ലാം ജയിലിലാണ്. വികസനത്തിന് പ്രാധാന്യം നൽകാതെ അഴിമതിയും അക്രമങ്ങൾക്കുമാണ് മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post