പട്‌ന: പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ വിസമ്മതിച്ചതിന് ഒരു കുടുംബത്തിലെ രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. ഛഠ് ആഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഏഴംഗ കുടുംബത്തിന് രേരെയാണ് അക്രമണം നടന്നത്. വെടിവയ്പിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചന്ദന്‍ ഝാ, രാജ്‌നന്ദന്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആശിഷ് ചൗധരി എന്ന ആളാണെന്ന് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലഖിസരായിലെ പഞ്ചാബി മൊഹല്ലയിലാണ് സംഭവം. കുടുംബത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ആശിഷ് ചൗധരി ആഗ്രഹിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ എതിര്‍ത്തതോടെയുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.
ഛഠ് ആഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു കുടുംബം. ഇവര്‍ തിരികെ വീടിനടുത്തെത്തിയ ഉടനെ ആശിഷ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റവരില്‍ ആശിഷ് വിവാഹം കഴിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുമുണ്ട്. ലവ്‌ലി കുമാരി, പ്രീതി കുമാര്‍, ദുര്‍ഗ കുമാര്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
Discussion about this post