മലപ്പുറം: മലപ്പുറത്ത് മാസം നാലിന് മരിച്ച യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്സ്മാർട്ടത്തിനയച്ചു. അരീക്കോട് സ്വദേശിയായ തോമസ് ആണ് മരിച്ചത്. തോമസിന്റെ മരണത്തിൽ ബന്ധുക്കൾ ദൂരൂഹത ആരോപിച്ച പശ്ചാത്തലത്തിലാണ് നടപടി. പനമ്പിലാവ് സെ. മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിൽ അരീക്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
മർദ്ദനമേറ്റാണ് മരണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അരീക്കോട് പോലീസ് അന്വേഷണം തുടങ്ങിയത്. ഹൃദയാഘാതമാകാം മരണകാരമണെന്ന നിഗമനത്തിലാണ് തോമസിന്റെ വീട്ടുകാർ മൃതദേഹം അടക്കം ചെയ്തത്. എന്നാൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തോമസും ചിലരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മർദ്ദനമേൽക്കുകയും ചെയ്തെന്ന് ചില സുഹൃത്തുക്കൾ വീട്ടുകാരോട് പറയുകായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിലെ ക്ഷതമാവാം മരണകാരണമെന്നാണ് മാതാപിതാക്കളുടെ പരാതി.
Discussion about this post