കൊൽക്കത്ത : ലോകകപ്പ് ഫൈനലിൽ ഒസീസിനെതിരെ ഇന്ത്യ പരാജയപ്പെട്ടതിൽ മനംനൊന്ത് 23 കാരൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ ബെലിയാതോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാഹുൽ ലോഹർ എന്നയാളാണ് ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്.
മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിൽ മനംനൊന്ത് രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. രാഹുലിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മത്സരത്തിൽ പരാജയപ്പെട്ടതോടെ രാഹുൽ തകർന്നു പോകുകയായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബങ്കുര സമ്മിലാനി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 6 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടം നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ വെറും 4 വിക്കറ്റുകൾ മാത്രം നഷ്ടമാക്കിക്കൊണ്ട് ഓസ്ട്രേലിയ മറികടന്നു.
Discussion about this post