ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലെ ലക്ഷ്മി നാരായണ ക്ഷേത്രം ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ അനുകൂലികൾ ഭീഷണി മുഴക്കുന്ന വീഡിയോ അദ്ദേഹം പുറത്തു വിട്ടു. ഇക്കാര്യത്തിൽ ശക്തമായ നടപടി അനിവാര്യമാണെന്ന് അദ്ദേഹം കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഖാലിസ്ഥാൻ അനുകൂലികൾ സിഖ് കുടുംബത്തെ ഗുരുദ്വാരക്ക് പുറത്തുവെച്ച് അപമാനിച്ചു. ഇതേ ഖാലിസ്ഥാൻ അനുകൂലികളാണ് ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ഭീഷണി ഉയർത്തിയിരിക്കുന്നതെന്നും ചന്ദ്ര ആര്യ പറഞ്ഞു.
അക്രമികൾ ഇവയെല്ലാം ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരിലാണ്. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ ഉണ്ടായി. കനേഡിയൻ പൗരന്മാരായ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും വംശീയ ആക്രമണങ്ങളും തുടർക്കഥയാണെന്നും ചന്ദ്ര ആര്യ വ്യക്തമാക്കി. ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാവില്ലെന്നും അദ്ദേഹം കുറിച്ചു.
Last week Khalistan supporters verbally abused a Sikh family outside a Sikh Gurdwara in Surrey BC according to some reports.
Now it appears the same Khalistan group want to create trouble at the Hindu Laxmi Narayan Mandir in Surrey.
All these are being done in the name of… https://t.co/szTznICBo0— Chandra Arya (@AryaCanada) November 20, 2023
കഴിഞ്ഞ ഓഗസ്റ്റിൽ കാനഡയിലെ ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ തകർത്തിരുന്നു. ഖാലിസ്ഥാൻ ഹിതപരിശോധന ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകളും അക്രമികൾ ക്ഷേത്രാവശിഷ്ടങ്ങൾക്ക് മേൽ പതിച്ചിരുന്നു.
കാനഡയിലെ ഒന്റാറിയോവിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സ്വാമി നാരായൺ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ഇവിടെയും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ പതിച്ചിരുന്നു. സമാനമായ രീതിയിൽ ഫെബ്രുവരിയിൽ മിസ്സൗഗയിലെ രാമക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു. ജനുവരിയിൽ ബ്രാമ്പ്ടണിലെ ഹിന്ദു ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു.
Discussion about this post