തലശ്ശേരി: 17കാരിയുടെ കവിളിൽ ചുംബിച്ച കേസിൽ 47കാരന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി. ബാഗ് നന്നാക്കാൻ കടയിലെത്തിയ പെൺകുട്ടിയാണ് ലൈംഗീകാതിക്രമം നേരിട്ടത്. പാനൂർ കൈവേലിക്കൽ ചക്കരച്ചാൻകണ്ടിയിൽ സികെ സജുവിനെയാണ് (47) കോടതി ശിക്ഷിച്ചത്. തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടിറ്റി ജോർജ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. പാനൂർ പൂക്കോത്തെ ബാഗ് നന്നാക്കുന്ന കടയിൽ 2018 ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പിഎം ബാസുരി ഹാജരായി. പാനൂർ പോലീസ് ഇൻസ്പെക്ടർ കെ. സന്തോഷാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.
Discussion about this post