ഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ തല്ലി കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് വിദഗ്ധ റിപ്പോര്‍ട്ട്. ഇറച്ചി പരിശോധിച്ച വെറ്റിനറി ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ആട്ടിറച്ചിയാണെന്ന സ്ഥിരീകരണമുള്ളത്.
ദാദ്രിയില്‍ മധ്യവയസ്കനായ മുഹമദ് അഖ്ലക്ക്, വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് പതിനഞ്ചോളം പേര് വരുന്ന സംഘം അദ്ദേഹത്തെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ അഖ്ലക്കിന്റെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെയുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി. രാജ്യത്തെ നടുക്കിയ കൊലപാതകത്തില്‍ രാഷ്ട്രപതിയടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പതിനഞ്ചുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. കേസില്‍ കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളില്‍ പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. അഖ്ലക്കിന്റെ മകള്‍ നല്കിയ ലിസ്റ്റിലുള്ള രണ്ടുപേരെ തിങ്കളാഴ്ച്ച പോലീസ് അറസ്റ്റു ചെയ്തു.
Discussion about this post