ഇസ്ലാമാബാദ്: പാക്കിസ്താനിലെ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.53 പികെആർ (പാകിസ്താനി രൂപ) ആയി വർദ്ധിപ്പിക്കാൻ നാഷണൽ ഇലക്ട്രിക് പവർ റെഗുലേറ്ററി അതോറിറ്റിക്ക് സെൻട്രൽ പവർ പർച്ചേസിംഗ് ഏജൻസി അപേക്ഷ നൽകി. നവംബർ 29 ന് എൻഇപിആർഎ ഹർജി പരിഗണിക്കുമെന്നും ഒക്ടോബർ മാസത്തേക്കുള്ള വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. വൈദ്യുതി വർദ്ധനക്ക് എൻഇപിആർഎയുടെ അംഗീകാരം ലഭിക്കുന്നതോടെ വൈദ്യുതി ഉപയോക്താക്കൾക്ക് 40 ബില്യൺ രൂപയുടെ അധിക ബാധ്യതയായിരിക്കും ഉണ്ടാക്കുക.
നേരത്തെ, 17 മുതൽ 21 വരെയുള്ള ഗ്രേഡ് വരെയുള്ള പവർ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് സൗജന്യ വൈദ്യുതി യൂണിറ്റുകൾക്ക് പകരം യൂട്ടിലിറ്റി അലവൻസ് ലഭിക്കുമെന്ന പ്രസ്താവന കാബിനറ്റ് ഓൺ എനർജി (സിസിഒഇ) യോഗം അംഗീകരിച്ചു. എന്നാൽ, സൗജന്യ വൈദ്യുതി തുടരണമെന്നാവശ്യപ്പെട്ട് വാട്ടർ ആൻഡ് പവർ ഡെവലപ്മെന്റ് അതോറിറ്റി എംപ്ലോയീസ് യൂണിയൻ ലാഹോറിൽ പ്രതിഷേധം നടത്തി.
ചൈനീസ് വൈദ്യുതി ഉൽപ്പാദകർക്ക് ഏകദേശം 360 പികെആർ (ഏകദേശം 1.25 ബില്യൺ ഡോളർ) പാക്കിസ്താൻ തിരികെ നൽകേണ്ടി വന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം, കറാച്ചിയിലെ ജനങ്ങൾ കനത്ത ലോഡ് ഷെഡിംഗ് നേരിട്ടിരുന്നു. പാക്കിസ്താനിലെ മൊത്തം വൈദ്യുതി ഉത്പാദനത്തിൽ 38 ശതമാനവും ജലവൈദ്യുത പവർ സ്റ്റേഷനുകളിൽ നിന്നാണ് ലഭിക്കുന്നത്. ബാക്കി 17.17 ശതമാനം എൽഎൻജി അധിഷ്ഠിത ഉൽപ്പാദനവും 12.79 ശതമാനം ആണവോർജ്ജ ഉൽപ്പാദനവും 10.3 ശതമാനം കൽക്കരി അധിഷ്ഠിത ഉൽപ്പാദനവുമാണ്.
ഇതാദ്യമായാണ് എൻഇപിആർഎ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനം വെവ്വേറെ റിപ്പോർട്ട് ചെയ്യുന്നത്, ഈ വർഷം ജൂലൈയിൽ, ക്യുമുലേറ്റീവ് കൽക്കരി അധിഷ്ഠിത ഉൽപ്പാദനം ജൂണിലെ 17.75 ശതമാനം വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ 14.69 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ 7.60 %, ജൂലൈയിൽ 7.61 %, ജൂണിൽ 8.54 %, മെയിൽ 10.35%, ഏപ്രിലിൽ 12 % എന്നിങ്ങനെയാണ് ഗാർഹിക വാതകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം.
Discussion about this post