ന്യൂഡൽഹി : ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നവംബർ 19 ഞായറാഴ്ചയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്.
4,56,910 യാത്രക്കാരാണ് നവംബർ 19 ഞായറാഴ്ച ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആഭ്യന്തര വിമാന യാത്ര നടത്തിയത്. നവംബർ 20-ന് സർവീസ് നടത്തിയ ഫ്ലൈറ്റുകളുടെ എണ്ണം 5,468 ആണ്. ഇതും ഇതുവരെ നേടിയിട്ടുള്ള വലിയ റെക്കോർഡ് ആണ്.
ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറുകയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. “കോവിഡിന് ശേഷമുള്ള, ഇന്ത്യയുടെ ആഭ്യന്തര വ്യോമയാനത്തിന്റെ വഴിത്തിരിവ് കേവലം അതിശയിപ്പിക്കുന്നത് മാത്രമല്ല, പ്രചോദനാത്മകവുമാണ്. പോസിറ്റീവ് മനോഭാവവും പുരോഗമന നയങ്ങളും യാത്രക്കാർക്കിടയിലെ ആഴത്തിലുള്ള വിശ്വാസവും ഓരോ ദിവസവും ഓരോ വിമാനത്തിലും ആയി രാജ്യത്തെ വ്യോമയാന ഗതാഗതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു,” എന്ന് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം റെക്കോർഡ് നേട്ടത്തിലുള്ള സന്തോഷം പങ്കുവെച്ചു.
Discussion about this post