ശ്രീനഗർ: കശ്മീരിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുന്നതിനെ തുടർന്ന് കശ്മീരിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞ് റോഡുകളിൽ കാഴ്ച്ചയെ മറച്ചിട്ടുണ്ട്. കനത്ത മഞ്ഞ് പ്രദേശത്തെ ബിസിനസുകൾക്കും സേവനങ്ങൾക്കും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.
നവംബർ 27 മുതൽ 30 വരെ പലയിടത്തും കനത്ത മഴയ്ക്കും മഞ്ഞ് വീഴ്ച്ചക്കും സാധ്യതയുണ്ടെന്ന് ശ്രീനഗർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞ് കാരണം, സ്കൂൾ ബസുകളുടെയും വാഹനങ്ങളുടെയും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വീടുകളിൽ നിന്നും ഇറങ്ങാൻ പോലും ബുദ്ധിമുട്ടാണെന്നും കുട്ടികൾക്കായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ്
പ്രദേശവാസികളുടെ ആവശ്യം.
‘അതിരാവിലെ തന്നെ കനത്ത മൂടൽമഞ്ഞാണ്. 50 അടിയിൽ കൂടുതൽ പ്രദേശത്ത് ദൃശ്യപരതയില്ല. മഴ പെയ്താൽ സ്ഥിതി മാറാൻ സാധ്യതയുണ്ട്’- അഹമ്മദാബാദിൽ നിന്നുള്ള വിനോദസഞ്ചാരിയായ ഹിതേഷ് പറഞ്ഞു. അതേസമയം, സ്‌കൂളിൽ പോകുന്ന കുട്ടികളും പ്രായമായവരും പുറത്തിറങ്ങുമ്പോൾ മുഖംമൂടി ഉപയോഗിക്കണമെന്ന് ശ്രീനഗറിലെ കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകി. ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെൽഷ്യസാണ്. നഗരത്തിന് മുകളിൽ മേഘങ്ങൾ തൂങ്ങിക്കിടക്കുന്നു.
Discussion about this post