ന്യൂഡൽഹി: ബുധനാഴ്ച നടന്ന വെർച്വൽ ജി 20 ഉച്ചകോടിയിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വിട്ടുനിന്ന സംഭവതത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആരാണ് അവരെ പ്രതിനിധീകരിക്കുന്നതെന്ന് തീരുമാനിക്കേണ്ടത് രാജ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.സെപ്റ്റംബറിൽ രാജ്യതലസ്ഥാനത്ത് നടന്ന ജി20 ഉച്ചകോടിയിലും ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലീ ക്വിയാങാണ് പങ്കെടുത്തതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ആരാണ് അവരെ പ്രതിനിധീകരിക്കുന്നതെന്ന് തീരുമാനിക്കേണ്ടത് ഒരു രാജ്യമാണ്, പ്രധാനമന്ത്രി ലീ ക്വിയാങ് ജി 20 ന്യൂഡൽഹി ഉച്ചകോടിയിലും അവരെ പ്രതിനിധീകരിച്ചിരുന്നു, അതിനാൽ അവർ അത് തുടരാൻ തീരുമാനിച്ചു
ബന്ദികളുടെ മോചനം, ഗാസയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ കയറ്റുമതി പോരാട്ടത്തിൽ താൽക്കാലിക വിരാമം തുടങ്ങിയ നിർണായക വിഷയങ്ങളിൽ എത്തിയ ധാരണയെ ജി20 അംഗങ്ങൾ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത്, എംഇഎ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി എന്നിവരും വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Discussion about this post