ലക്‌നൗ: ഇസ്ലാം മതം സ്വീകരിക്കാനുള്ള സുഹൃത്തുക്കളുടെ സമ്മർദ്ദത്തെ തുടർന്ന് ഹിന്ദു യുവാവ് ജീവനൊടുക്കി. ഔരിയ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
വിധുന സ്വദേശി രോഹിത് കുമാറാണ് മരിച്ചത്. ഈ മാസം 18നായിരുന്നു രോഹിതിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യയുടെ കാരണം കണ്ടെത്താൻ യുവാവിന്റെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വീഡിയോയിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്രദേശവാസികളും സുഹൃത്തുക്കളുമായ സത്താർ, സലിം എന്നിവരാണ് മരണത്തിന് പിന്നിൽ എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ ഇവർ രോഹിതിനെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിന് വഴങ്ങിയില്ല. ഇതോടെ പോക്‌സോ കേസിൽ അകത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ ഭയന്ന രോഹിത് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ രോഹിതിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെയും വീഡിയോയുടെയും അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. സംഭവത്തിൽ സലിംഖാനാണ് അറസ്റ്റിലായിട്ടുള്ളത്. സലീമിന്റെയും സത്താറിന്റെയും സുഹൃത്തായ ബണ്ടി ഖാനും കേസിൽ പ്രതിയാണ്.
Discussion about this post