എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെയായിരുന്നു സംഭവം. കാൽ മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക് പരിക്കേറ്റത്. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മതിയായ ചികിത്സയ്ക്ക് ശേഷം നടൻ ആശുപത്രിവിട്ടു. കുറച്ചുനാൾ വിശ്രമമാണ് അദ്ദേഹത്തിന് നിർദ്ദേശിച്ചിട്ടുള്ളത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവച്ചു.












