Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂര്യജ്വാലയിൽ കരിഞ്ഞുണങ്ങി കങ്കാരുപ്പട; ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യക്ക് വിജയത്തുടക്കം

സൂര്യകുമാർ പുറത്തായതോടെ സമ്മർദ്ദത്തിനടിപ്പെട്ട ഇന്ത്യൻ വാലറ്റം പതറിയെങ്കിലും, 14 പന്തിൽ 22 റൺസെടുത്ത റിങ്കു സിംഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു

by Brave India Desk
Nov 23, 2023, 10:47 pm IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

വിശാഖപട്ടണം: ഏകദിന ലോകചാമ്പ്യന്മാരെ ട്വന്റി 20യിൽ തവിടുപൊടിയാക്കി പുതിയ ക്രിക്കറ്റ് സീസണ് ആവേശത്തുടക്കമിട്ട് ടീം ഇന്ത്യ. മുൻനിര താരങ്ങളുടെ അഭാവത്തിൽ യുവനിരയെ കളത്തിലിറക്കിയ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്ടൻ സൂര്യകുമാർ യാദവായിരുന്നു.

സൂര്യകുമാർ 42 പന്തിൽ നിന്നും നേടിയ 80 റൺസിന്റെ കരുത്തിൽ ഓസീസ് ഉയർത്തിയ 209 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 പന്തിൽ 58 റൺസ് നേടിയ ഇഷാൻ കിഷൻ സൂര്യക്ക് മികച്ച പിന്തുണ നൽകി.

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. തകർപ്പൻ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസും അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തും ചേർന്നാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇംഗ്ലിസ് 50 പന്തിൽ 11 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 110 റൺസെടുത്തു. സ്മിത്ത് 52 റൺസ് നേടി.

മൂന്ന് ഇന്ത്യൻ ബൗളർമാർ 10 റൺസിന് മുകളിൽ ശരാശരിയിൽ തല്ല് വാങ്ങിയപ്പോൾ, പ്രസിദ്ധ് കൃഷ്ണയ്ക്കും രവി ബിഷ്ണോയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഇരുവരും നാലോവറിൽ 50 റൺസിന് മുകളിൽ വിട്ടുകൊടുത്തു.

മറുപടി ബാറ്റിംഗിൽ ഓസീസിനെതിരെ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി മാറി. 10 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്ത ഇന്ത്യ പിന്നീട് സൂര്യകുമാർ യാദവിലൂടെ കത്തിക്കയറുകയായിരുന്നു. 42 പന്തിൽ 9 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു സൂര്യ 80 റൺസെടുത്തത്.

സൂര്യകുമാർ പുറത്തായതോടെ സമ്മർദ്ദത്തിനടിപ്പെട്ട ഇന്ത്യൻ വാലറ്റം പതറിയെങ്കിലും, 14 പന്തിൽ 22 റൺസെടുത്ത റിങ്കു സിംഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Tags: australiaindiaSuryakumar Yadav1st T20I
Share1TweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

Discussion about this post

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies