17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാർത്ഥിക്ക് ജീവപര്യന്തം തടവ്. ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. മുനാസിഫ് ആശാൻ എന്ന 23 -കാരനെയാണ് കോടതി ശിക്ഷിച്ചത്. വിധി പ്രസ്താവത്തിനിടെ പെൺകുട്ടിയുടെ കുടുംബം പ്രതിയോ ചീത്തവിളിക്കുകയും കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
പടിഞ്ഞാറൻ ഏഥൻസിലെ പെരിസ്റ്റേരി പരിസരത്തുള്ള വീട്ടിലാണ് നിക്കോലെറ്റയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴക്കിനിടയിൽ പെൺകുട്ടി പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഒന്നരവർഷമായി പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു.
പാക് യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി ആഗ്രഹിച്ചു. ഇത് പറഞ്ഞപ്പോൾ ഇയാൾ വധഭീഷണിയും മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി കോടതിയിൽ മൊഴി നൽകിയത്. തർക്കത്തിനിടെ ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
Discussion about this post