തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് മ്യൂസിയം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതിനെ കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും പ്രതികളായ ഫെനിക്കും ബിനിലിനും മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്തുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഒരാളെക്കൂടി പോലീസ് കേസിൽ പ്രതി ചേർത്തു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേര്‍ത്തത്. കേസിലെ മറ്റൊരു പ്രതിയായ വികാസ് കൃഷ്ണന് വ്യാജ കാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രതിദിനം 1000 രൂപ വീതം ഗൂഗിള്‍പേ വഴി കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പ് അറസ്റ്റിലായവര്‍ രഞ്ജുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post