ന്യൂഡൽഹി; യുപിഐ ഇടപാടിന് ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ടെക് ഭീമൻ ഗൂഗിൾ. ഇടപാട് നടത്തുമ്പോൾ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കരുതെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇടപാട് നടത്തുന്നതിനിടെ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുന്നത് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാം. ഇത് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെടുത്ത് പണം തട്ടാനുള്ള സാധ്യത ഉയർത്തുന്നു. അതിനാൽ ജാഗ്രത പാലിക്കണമെന്നും ഗൂഗിൾപേ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഇടപാടുകൾ നടത്തുന്നതിന് മുൻപ് എല്ലാ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകളും ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഗൂഗിൾപേ പ്രതിനിധി എന്ന വ്യാജേന സമീപിക്കുന്നവർ പറയുന്ന തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നും ഗൂഗിൾ വ്യക്തമാക്കി.
Discussion about this post