തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരെ നവകേരള സദസ്സില്‍ വെച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വടകര മുട്ടുങ്ങല്‍ സ്വദേശി എം.കെ. യൂസഫ് ആണ് പരാതി നല്‍കിയത്. 63 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതുമായി കേസ് കോടതിയില്‍ എത്തിയതാണ്.എന്നാല്‍ കോടതിവിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസില്‍ 63 ലക്ഷം വാങ്ങിനല്‍കാന്‍ ഇടപെടണമെന്നുമാണു യൂസഫിന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി നേരത്തെ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. തുടര്‍ന്നാണു വീണ്ടും പരാതി നല്‍കിയതെന്നു പരാതിക്കാരന്‍ പറഞ്ഞു.












