ലണ്ടന്‍: പാരീസ് ആക്രമികള്‍ക്കായുള്ള സുരക്ഷാ റെയ്ഡില്‍ കൊല്ലപ്പെട്ട പൊലീസ് നായ ഡീസലിന് മരണാനന്തര ബഹുമതി. മരണാനന്തര ബഹുമതിയായി ഗാലന്ററി മെഡല്‍ നല്കാന് തീരുമാനിച്ചതായി ബ്രിട്ടീഷ് ആനിമല്‍ ചാരിറ്റി അറിയിച്ചു.
ഏഴ് വയസ് പ്രായമുണ്ടായിരുന്ന ബല്‍ജിയം ജര്‍മ്മന്‍ ഷെപേഡ് ഇനത്തില്‍പ്പെട്ട ഡീസലിന് ഗാലന്ററിയുടെ ഉന്നത അംഗീകാരമായ ഡിക്കിന് മെഡലാണ് നല്‍കുന്നതെന്ന് പീപ്പിള്‍സ് ഡിസ്പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് (പി.ഡി.എസ്.എ)പറഞ്ഞു.
1943 ആരംഭിച്ച ഈ അംഗീകാരം ലഭിച്ചതില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് സന്ദേശങ്ങള്‍ വഹിച്ചിരുന്ന പ്രാവുകളും അഫ്ഗാനിസ്ഥാനില്‍ താലിബാന് ബോംബുകള്‍ കണ്ടെത്തിയ സൈന്യത്തില്‍ ഉപയോഗിക്കുന്ന നായകള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
ജനങ്ങളില്‍ നിന്നും ഡീസലിന്റെ ധീരതയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നുവെന്ന് പി.ഡി.എസ്.എ ഡയറക്ടര്‍ ജനറല്‍ ജാന്‍ മക്ലോലിന് പറഞ്ഞു. ഏറ്റുമുട്ടലുകളില്‍ സ്വന്തം കടമ സമര്‍പ്പണത്തോടെ ചെയ്ത ഡീസല്‍ ഈ അംഗീകാരത്തിന് അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ പാരീസ് അതിര്‍ത്തി പ്രദേശത്തുള്ള കെട്ടിടത്തില്‍ ആക്രമികള്‍ക്കായി നടത്തിയ പൊലീസ് റെയ്ഡിനിടയിലാണ് ഡീസല്‍ കൊല്ലപ്പെട്ടത്. റെയ്ഡില്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചിരുന്നു.
Discussion about this post