ഇടുക്കി: നെടുങ്കണ്ടത്ത് കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൻ പവ്വത്താണ് കുത്തിയത്. സംഭവത്തിൽ ജിൻസനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. മരണവീട്ടിലുണ്ടായ സംഘർഷത്തിനിടെ ആയിരുന്നു സംഭവം. ജിൻസനും ഫ്രിജോയും തമ്മിൽ ഇവിടെവച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത്. തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറിൽ ജിൻസൺ കുത്തുകയായിരുന്നു.
ഉടനെ ഫ്രിജോയെ മരണവീട്ടിൽ ഉണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ഫ്രിജോയുള്ളത്. പരിക്ക് സാരമുള്ളതാണെങ്കിലും ഫ്രിജോ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.












