ലക്‌നൗ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ മൗലവി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സ്ത്രീയും കുടുംബവും തിരികെ സനാതനധർമ്മത്തിലേക്ക് മടങ്ങി. ഹിന്ദു സംഘടനകളുടെയും പുരോഹിതരുടെയും സഹായത്തോടെയായിരുന്നു കുടുംബം ഹിന്ദു മതം സ്വീകരിച്ചത്. സനാതനധർമ്മത്തിലേക്ക് തന്നെ മടങ്ങിയെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.
സംഭവത്തിൽ പ്രതിയായ മൗലവി സർഫറാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ഹിന്ദുമതത്തിലേക്ക് തിരികെവന്നത്. വീടിനുള്ളിൽ ശുദ്ധിവരുത്തി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും സ്ഥാപിച്ചു.
ഗാസിയാബാദ് സ്വദേശിനിയായ 45കാരിയാണ് മതപരിവർത്തനത്തിന് ഇരയായത്. ആർത്തവവിരാമവുമായി ബന്ധപ്പെട്ട് ഹിന്ദു യുവതിയ്ക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇത് പ്രേതബാധയെ തുടർന്നാണെന്ന് ഇസ്ലാം വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ യുവതിയോട് പറയുകയായിരുന്നു. മൗലവിയെ ചെന്ന് കാണാനും ഇവർ നിർദ്ദേശിച്ചു. ഇത് പ്രകാരമാണ് ഹിന്ദു സ്ത്രീ സർഫാറാസിന്റെ അടുത്ത് എത്തിയത്.
ഇസ്ലാം മതം സ്വീകരിച്ചാൽ ബാധയൊഴിയുമെന്നും പ്രശ്‌നങ്ങൾ മാറുമെന്നും സർഫാറസ് സ്ത്രീയെ ഉപദേശിച്ചു. ഇത് വിശ്വസിച്ച സ്ത്രീ മതംമാറുകയായിരുന്നു.
Discussion about this post