എറണാകുളം: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച്. ‘കുസാറ്റിലെ തിരക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ടെക് ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്‌സ്‌പേർട്ട് ലക്ചറുകൾ എന്നിവയും നടന്നിരുന്നു. കുസാറ്റിന് കീഴിലുളള മറ്റ് കോളജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും പരിപാടിയിൽ പ്രവേശനമുണ്ട്. പരിപാടിയുടെ ഭാഗമായി നിഖിത ഗാന്ധിയുടെ ലൈവ് കൺസേർട്ട് സംഘടിപ്പിച്ചിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുന്നതിനിടയിലാണ് മഴ പെയ്തത്. ഇതോടെ, എല്ലാവരും അകത്തേക്ക് തള്ളിക്കയറാൻ തുടങ്ങി. ഇതിനിടയിൽ പടികളിൽ ഉണ്ടായിരുന്ന കുട്ടികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയുമായിരുന്നു. എൻജിനിയറിംഗ് വിദ്യാർത്ഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.









Discussion about this post