mainന്യൂഡല്‍ഹി:സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പുതിയ പ്രവണതയെ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതിയെ കുടുതല്‍ മുന്നോട്ടുകൊണ്ടുപോകാനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയായിരുന്നു നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. വിവാഹ സീസണ് ആരംഭിച്ചുകഴിഞ്ഞു .ഈ സീസണില്‍ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു.വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, നിങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ കല്യാണം നടത്തിയാല്‍ പാവപ്പെട്ട ആളുകള്‍ക്ക് എന്തെങ്കിലും സേവനം ചെയ്യാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹവുമായി ബന്ധപ്പെട്ട് ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു.എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കില്‍, ഞാന്‍ മറ്റാരോടാണ് പറയുക?ഇക്കാലത്ത് ചില കുടുംബങ്ങള്‍ വിദേശത്ത് പോയി കല്യാണം നടത്തുകയാണ്. ഇത് അവശ്യമാണോ? എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ പുതിയ ട്രെന്‍ഡായി മാറുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ തങ്ങളുടെ വിവാഹ വേദിയായി വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവണത ഈ അടുത്തകാലത്തായി വര്‍ദ്ധിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കുചേരുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങുകള്‍ രാജകീയമായി തന്നെ നടത്താന്‍ ജയ്പൂര്‍ പോലുള്ള പൈതൃക നഗരങ്ങള്‍ ഉള്ളപ്പോഴാണ് വേദികള്‍ക്കായി വിദേശരാജ്യത്തേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ നഗരങ്ങള്‍ ഇത്തരം രാജകീയ വിവാഹങ്ങള്‍ക്ക് വേദിയായാല്‍ അതത് നഗരങ്ങളിലെ കരകൗശല തൊഴിലാളികള്‍ക്കും,കലാകാരന്മാര്ക്കും അത് ഒരു വരുമാനമാര്‍ഗം കൂടി തുറന്ന് നല്‍കും. ഇത് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.
Discussion about this post