ലക്‌നൗ: ഭാര്യയെ കത്രിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 50 കാരനായ ഷാഹിദ് ഹുസൈൻ എന്ന തയ്യൽക്കാരൻ ഭാര്യ നൂർ ബനോയെ ആണ് കൊലപ്പെടുത്തിയത്. ചിക്കൻ ഫ്രൈ വാങ്ങാൻ പണം ചോദിച്ചപ്പോൾ ഭാര്യ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം.
വീട്ടിൽ തയ്യൽമെഷീനുകൾ സ്ഥാപിച്ച് വസ്ത്രങ്ങൾ തയ്ച്ചാണ് ഷാഹിദിന്റെ കുടുംബം ജീവിക്കുന്നത്. കഴിഞ്ഞ ദിവസം ഷാഹിദ് തന്റെ കടയിലേക്ക് നൂലും മറ്റും വാങ്ങാൻ ഭാര്യ നൂർ ബാനോയിൽ നിന്ന് 600 രൂപ കടം വാങ്ങിയിരുന്നു. ശനിയാഴ്ച ഷാഹിദിന് കുറച്ച് വസ്ത്രങ്ങൾ തയ്ക്കാൻ ഒരു ഉപഭോക്താവിൽ നിന്ന് ഓർഡർ ലഭിച്ചു. പൈജാമ ഓർഡർ ചെയ്ത ഉപഭോക്താവിൽ നിന്ന് ഷാഹിദ് 2000 രൂപ അഡ്വാൻസ് വാങ്ങി ഭാര്യയ്ക്ക് നൽകാനുള്ള 600 രൂപ തിരിച്ചുനൽകി.
കുറച്ചു കഴിഞ്ഞപ്പോൾ ഷാഹിദിന് ചിക്കൻ ഫ്രൈ കഴിക്കാൻ തോന്നിയപ്പോൾ ഭാര്യ നൂർ ബാനോയോട് വീണ്ടും പണം ആവശ്യപ്പെട്ടു. നൂർ ബാനോ ഭർത്താവിന് പണം നൽകാൻ വിസമ്മതിച്ചതാണ് ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ നൂർ ബാനോ ചിക്കൻ ഫ്രൈകൾ ഓർഡർ ചെയ്തു. എന്നാൽ, മക്കൾ ഇത് കഴിക്കാൻ തയ്യാറായില്ല. ഇതേച്ചൊല്ലി ഷാഹിദും നൂർ ബാനോയും വീണ്ടും തർക്കം തുടങ്ങി. തർക്കം രൂക്ഷമായതോടെ കത്രിക എടുത്ത് യുവതിയുടെ കഴുത്തിൽ മുറിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്ന് മനസിലാക്കിയ ഷാഹിദ് ഹുസൈൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. മകനും മകളും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെഹ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post