ഡല്‍ഹി :പുതുവത്സരദിനത്തില്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത .പാകിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിനും പ്രധാനമന്ത്രിയ്ക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.20 ഓളം തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post