ന്യൂഡൽഹി: ഗുരുനാനക് ജയന്തി പ്രമാണിച്ച്, ഇന്ത്യൻ ഓഹരി വിപണിക്ക് അവധി. വ്യാപാരികൾക്കും നിക്ഷേപകർക്കും പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കുമായാണ് ഇന്നേ ദിവസം ഇടവേള നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച്ച വ്യാപാരം വീണ്ടും പുനരാരംഭിക്കും.
ഗുരു നാനാക്കിന്റെ ജന്മവാർഷികത്തെ ദിനത്തിൽ സിഖ് സമൂഹത്തോടുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയും ഭാഗമായാണ് ഇന്ന് ഒഹരി വിപണിക്ക് അവധി നൽകിയിരിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്‌ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) ഈ ദിവസത്തെ എല്ലാ വ്യാപാര പ്രവർത്തനങ്ങളും നിർത്തിവച്ചു.
ഗുരുനാനാക് ജയന്തിക്ക് ശേഷം, ക്രിസ്തുമസ് ദിനത്തിലും സ്റ്റോക്ക് മാർക്കറ്റ് അവധിയാണ്. ഈ ദിവസം, ഫിനാൻഷ്യൽ മാർക്കറ്റുകൾ വീണ്ടും താൽക്കാലികമായി നിർത്തി, അടുത്ത ദിവസം പതിവ് വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
Discussion about this post