എറണാകുളം : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസ്സിനായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിച്ചു നീക്കണമെന്ന് ആവശ്യം. നവകേരള സദസ്സ് സംഘാടകസമിതിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. നവ കേരള സദസ്സ് കഴിഞ്ഞതിനുശേഷം പൊളിച്ചു നീക്കിയ ഭാഗങ്ങൾ പുനർനിർമ്മിക്കാം എന്നും കത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ മലപ്പുറത്തും നവ കേരള സദസ്സ് നടത്തിയ സ്കൂളിന്റെ മതിൽ പൊളിച്ചു മാറ്റുകയും അഴുക്കുചാൽ നികത്തുകയും ചെയ്തിരുന്നു. തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലായിരുന്നു പൊളിച്ചു മാറ്റിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വാഹനം സ്കൂളിന് അകത്തേക്ക് കടത്താനായാണ് മതിൽ പൊളിച്ചുമാറ്റിയത്.
Discussion about this post