തൃശൂർ : 30 വർഷത്തോളമായി തൃശ്ശൂരിൽ ക്ലിനിക്ക് നടത്തിവരികയായിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ ആണ് അറസ്റ്റിലായത്. തൃശ്ശൂർ കിഴക്കുംപാട്ടുകരയിൽ കഴിഞ്ഞ 30 വർഷത്തോളമായി ഇയാൾ ചികിത്സ നടത്തിവരികയായിരുന്നു.
അലോപ്പതി, ഹോമിയോ, യൂനാനി എന്നിങ്ങനെയുള്ള വിവിധതരം ചികിത്സകൾ ഇയാൾ നടത്തിയിരുന്നു. ഏതു രീതിയിലുള്ള ചികിത്സയും ചെയ്യാൻ കഴിവുള്ള ആളാണെന്ന രീതിയിലുള്ള വ്യാജ രേഖകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ വ്യാജ ഡോക്ടർ പിടിയിലാവുന്നത്.
ആരോഗ്യവകുപ്പിന്റെ തൃശ്ശൂർ ജില്ലാ ടീം ഇയാളുടെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 30 വർഷത്തോളമായി ഇയാൾ നിരവധി ആളുകളെയാണ് വ്യാജ ഡോക്ടർ ആയി ചികിത്സിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post