ഹൈദരാബാദ് : രാജ്യത്തെ സിഖ് മതവിശ്വാസികൾ ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഗുരു നാനാക്ക് ജയന്തി ദിനത്തിൽ ഹൈദരാബാദിലെ അമീർപേട്ട് ഗുരുദ്വാര പ്രധാനമന്ത്രി സന്ദർശിച്ചു.
സിഖ് മതത്തിലെ ആദ്യ ഗുരുവായ ഗുരു നാനാക്ക് ദേവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഗുരുപുരാബ് എന്നറിയപ്പെടുന്ന ഗുരു നാനാക്ക് ജയന്തി. എല്ലാ വർഷവും കാർത്തിക മാസത്തിലെയോ കാർത്തിക പൂർണിമയിലെയോ പൗർണമി ദിനത്തിലാണ് ഇത് ആചരിക്കുന്നത്. ഈ ദിവസം പ്രകാശ് ഉത്സവവും ആചരിക്കുന്നു.
ഹൈദരാബാദിലെ എൻടിആർ സ്റ്റേഡിയത്തിൽ നടന്ന കോടിദീപോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ഗുരു നാനാക്ക് ജയന്തിക്ക് ആശംസകൾ നേർന്നിരുന്നു. ഞായറാഴ്ച നടന്ന മൻ കി ബാത്തിന്റെ വേളയിലും അദ്ദേഹം ഗുരു നാനാക്കിനെ സ്മരിച്ചിരുന്നു.
Discussion about this post