ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഏകാന്തത മൂലം രാഹുലിന് വീർപ്പുമുട്ടുന്നുണ്ടാവും എന്നാണ് ഒവൈസി പറഞ്ഞത്.
”രാഹുൽ ഗാന്ധിക്ക് 50 വയസ്സ് ആയി. ഇപ്പോൾ ഏകാന്തത അദ്ദേഹത്തെ വീർപ്പമുട്ടിക്കുന്നുണ്ടാകും. അതെല്ലാം നിങ്ങളുടെ തീരുമാനമാണ്. ഞങ്ങൾ ആരെയും ബുദ്ധിമുട്ടിക്കാറില്ല. പക്ഷെ ആരെങ്കിലും ചൊറിയാൻ വന്നാൽ അതിന് മറുപടി നൽകുക തന്നെ ചെയ്യും” ഒവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം രാഹുൽ ഒവൈസിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് സുഹൃത്തുക്കളാണ് ഉള്ളത് എന്നും ഒവൈസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ആണ് അത് എന്നുമാണ് രാഹുൽ പറഞ്ഞത്. ഇതിന് അന്നുതന്നെ ഒവൈസി മറുപടി നൽകി. രാഹുലിന് ഇഷ്ടം അമ്മയുടെ ജന്മനാടായ ഇറ്റലിയും മോദിയെയും ആണ് എന്നാണ് ഒവൈസി മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് വിമർശനം.








