ഡെറാഡൂൺ : ഉത്തരകാശി തുരങ്കത്തിനുള്ളിൽ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ഒടുവിൽ പുറത്തേക്ക് എത്തുന്നു. രക്ഷാപ്രവർത്തകർക്ക് തൊഴിലാളികൾക്ക് അടുത്തേക്ക് എത്താൻ എത്താനായി. പുറത്തേക്ക് എത്തുന്ന തൊഴിലാളികളെ കാത്തുകൊണ്ട് ആംബുലൻസുകളും വൈദ്യസംഘവും പുറത്ത് കാത്തുനിൽക്കുന്നുണ്ട്. തൊഴിലാളികളുടെ വീട്ടുകാർ അടക്കമുള്ളവരും ഇവരെ പുറത്തെത്തിക്കുന്നതും കാത്ത് തുരങ്കത്തിന് മുൻപിലായി നിലയുറപ്പിച്ചിട്ടുണ്ട്.
സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ തുരങ്കത്തിലേക്ക് നിർമ്മിച്ച പൈപ്പിലൂടെ സ്ട്രക്ചറിൽ പുറത്തെത്തിക്കും. രക്ഷാപ്രവർത്ത ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തൊഴിലാളികൾക്ക് അടുത്തേക്ക് എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 17 ദിവസമായി ഈ തുരങ്കത്തിനുള്ളിൽ 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു.
നേരത്തെ രക്ഷാപ്രവർത്തകർ പൈപ്പ് ഇടുന്നതിനായി ഓഗർ മെഷീൻ ഉപയോഗിച്ച് 47 മീറ്ററോളം ഡ്രില്ലിംഗ് ജോലികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ മെഷീന്റെ ബ്ലേഡ് തുരങ്കത്തിൽ കുടുങ്ങിയതോടെ രക്ഷാ ദൗത്യത്തിൽ തടസ്സം നേരിടുകയായിരുന്നു. പിന്നീട് പ്ലാസ്മ കട്ടർ ഉപയോഗിച്ച് ഈ ബ്ലേഡ് മുറിച്ച് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് റാറ്റ് ഹോൾ ഖനന തൊഴിലാളികൾ തുരങ്കത്തിനുള്ളിലേക്ക് മാനുവൽ ഡ്രില്ലിംഗ് നടത്തിയാണ് രക്ഷാദൗത്യം പൂർത്തിയാക്കുന്നത്.
Discussion about this post