കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മാദ്ധ്യമങ്ങളുടെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ നിരവധി കുത്ത് വാക്കുകൾ കേട്ടെങ്കിലും അവരുടെ പ്രചാരണമാണ് കുട്ടിയെ പെട്ടെന്ന് തന്നെ കണ്ടുകിട്ടാനും തിരിച്ചറിയാനും സഹായിച്ചതെന്ന് ഷെയിൻ സൂചിപ്പിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷെയിൻ കാര്യങ്ങൾ വ്യക്തമാക്കിയത്.
പോലീസ് നടപടികളെ കുറിച്ചും അദ്ദേഹം തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു .പോലീസ് സ്വീകരിച്ച നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് കൊല്ലം ജില്ല വിട്ട് പുറത്തു പോകാൻ കഴിയാതിരുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അതോടൊപ്പം കൊല്ലം ആശ്രാമം മൈതാനം പോലെ ഒരു സ്ഥലത്ത് പോലീസ് പരിശോധനകൾ ഭേദിച്ച് പ്രതികൾ എത്തിയത് ആശങ്കാജനകമാണെന്നും ഷെയിൻ നിഗം വ്യക്തമാക്കി.
ഷെയിൻ നിഗമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
2. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.
സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ. 👏🏼👏🏼
Discussion about this post