വയനാട്: രാഹുൽ ഗാന്ധിയുടെ മത്സര വേദി ഉത്തരേന്ത്യയാണെന്നും അദ്ദേഹം മത്സരിക്കേണ്ടത് അവിടെയാണെന്നും ബിനോയ് വിശ്വം എംപി. ഇൻഡിയ സഖ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ വയനാട് ജില്ലാ കൗൺസിൽ ഓഫീസ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സഖ്യത്തിന്റെ കെട്ടുറപ്പിന് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നും രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എസ്കെഎംജെ പരിസരിത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി എംഎൻ സ്മാരകത്തിൽ എത്തിയതോടെ സംസ്ഥാന കൗൺസിൽ അംഗം പികെ മൂർത്തി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇജെ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീർ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടിവി ബാലൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇഎസ്ബിജി മോൾ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര നന്ദി രേഖപ്പെടുത്തി.
Discussion about this post