തിരുവനന്തപുരം: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്നു. മറ്റൊരു വിദേശ ടീമുമായുള്ള പോര്‍ച്ചുഗലിന്റെ സൗഹൃദമല്‍സരത്തിലാണ് റൊണാള്‍ഡോ കളിക്കുക. മല്‍സരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. സുനില്‍ കുമാര്‍ പറഞ്ഞു.
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ റാണാള്‍ഡോ പോര്‍ച്ചുഗലിന്റെ കുപ്പായത്തിലാകും തിരുവനന്തപുരത്ത് ഇറങ്ങുക. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ,കേരള സൂപ്പര്‍ ലീഗ്, ഐഎസ്എല്‍ തുടങ്ങിയ മല്‍സരങ്ങളും കാര്യവട്ടത്ത് സംഘടിപ്പിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേതെന്ന് ചൈനീസ് തായ്‌പെയ്ക്കാരനായ മാച്ച് കമ്മിഷണര്‍ ചുവാങ് ചിന്‍ഫന്‍ സാക്ഷ്യപ്പെടുത്തുന്നു
Discussion about this post