അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ രാസ നിർമ്മാണശാലയിൽ പൊട്ടിത്തെറി. 24 പേർക്ക് പരിക്കേറ്റു. രാത്രിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവ സമയം 40 ഓളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ടാങ്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇതിന് പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു. സംഭവം കണ്ട പ്രദേശവാസികൾ ആണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഒരു മണിക്കൂറോളം നേരം തീ നിയന്ത്രണ വിധേയം ആകാനായി പരിശ്രമിച്ചു. ഇതിന് പിന്നാലെ എല്ലാവരെയും പുറത്ത് എത്തിച്ച് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
24 ഓളം ഫയർഫോഴ്‌സ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാസപ്രവർത്തനമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post