തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തി. യു.ഡി.എഫ് ഘടകക്ഷി നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്തണമെന്നും മുഖ്യ കക്ഷി തങ്ങള്‍ക്കു നീതി ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ഇന്നത്തെ കൂടിക്കാഴ്ചയില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ സോണിയ ഗാന്ധിക്കു മുന്നില്‍ വയ്ക്കുമെന്നാണ് സൂചന.
മുകുള്‍ വാസ്നിക് ഇന്നലെ തലസ്ഥാനത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലെ സ്വരമായിരിക്കില്ല സോണിയയ്ക്കു മുന്നിലെങ്കിലും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു നേരിട്ടും രേഖാമൂലവും ഉള്ള പരാതികള്‍ ഘടകകക്ഷി നേതാക്കള്‍ അവര്‍ക്കു നല്‍കുമെന്ന് ഉറപ്പാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു വഴിവച്ച കാരണങ്ങളാകും അവര്‍ക്കു ചൂണ്ടിക്കാട്ടാനുണ്ടാകുക.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും സന്നിഹിതനായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ സമയത്തു നാട്ടകം ഗസ്റ്റ് ഹൗസില്‍ തന്നെ ഉണ്ടാകുമെങ്കിലും ഈ ചര്‍ച്ചകളി!ല്‍ അവര്‍ ഭാഗഭാക്കാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഘടകകക്ഷി നേതാക്കളുമായുള്ള ആശയവിനിമയത്തിനു ശേഷം ഈ മൂന്നു നേതാക്കളുമായി സോണിയ ചര്‍ച്ചകള്‍ നടത്തിയേക്കും. രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കുശേഷം പാമ്പാടിയില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സോണിയ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നെടുമ്പാശേരിക്കു തിരിക്കുന്ന അവര്‍ അഞ്ചരയോടെ ഡല്‍ഹിക്കു മടങ്ങും.
യുഡിഎഫില്‍ ഐക്യം വര്‍ധിപ്പിക്കാനും മുന്നണിക്കകത്തെ അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള വേദിയായാണു സോണിയയുടെ സന്ദര്‍ശനത്തെ പൊതുവില്‍ യുഡിഎഫ് നേതൃത്വം കാണുന്നത്.
Discussion about this post