കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുവെന്നാണ് പരാതി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നു കാണിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണു പരാതി നൽകിയത്.
കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്‌സ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിനു മുന്നിൽ 2 യുവാക്കളെത്തി പ്രശ്‌നം ഉണ്ടാക്കിയെന്നും അവർ തട്ടിക്കൊണ്ടുപോകൽ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ വാദം.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തയിൽ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് പരാതിയിൽ യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. വനിതാ നേതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post