ആലപ്പുഴ: വീടിനുള്ളിൽ തീപിടിച്ച് ഓട്ടിസം ബാധിതനായ കുട്ടി മരിച്ചു. തീപിടിത്തത്തിൽ അമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയ്ക്ക് സമീപം മകം വീട്ടിൽ പരേതനായ മണിയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
അയൽക്കാരാണ് മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ശോഭക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post