കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച കേസില്‍ ഡോക്ടറെയും പ്രതിചേര്‍ത്തു. പീഢനവിവരം അറിഞ്ഞിട്ടും പുറത്തറിയിച്ചില്ല എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. പുത്തന്‍ വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ അനിതയെ ആണ് പ്രതി ചേര്‍ത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുന്നതിനായുള്ള നിയമത്തിലെ 19 ാം വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍് ുത്തന്വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്വിന് ഫിഗറസ് (41) ഈ മാസം എട്ടിന് പിടിയിലായിരുന്നു ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പള്ളിയില്‍ കുര്ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിച്ച് അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. ജനുവരി മുതല്‍ മാര്‍ച്ച് വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
Discussion about this post