തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി വെളളിപൂശിയ നെറ്റിപ്പട്ടങ്ങൾ. ഇവ മണ്ഡകാലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കും. അരിമ്പൂർ സ്വദേശി സോഹനാണ് നെറ്റിപ്പട്ടങ്ങൾ ക്ഷേത്രത്തിന് സമർപ്പിച്ചത്.
മൂന്ന് നെറ്റിപ്പട്ടങ്ങളാണ് സമർപ്പിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു വഴിപാടായി നൽകിയത്.സോഹൻ നേരിട്ടെത്തി നെറ്റിപ്പട്ടങ്ങൾ ക്ഷേത്ര നടയിൽ സമർപ്പിക്കുകയായിരുന്നു. ക്ഷേത്രം ജീവനക്കാരും ക്ഷേത്രത്തിൽ സന്നിഹിതരായി.
നേരത്തെ ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടവും, ഓടക്കുഴലും ഉൾപ്പെടെ ഭക്തർ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളി പൂശിയ കിരീടവും ക്ഷേത്രത്തിന് ലഭിക്കുന്നത്.












