നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ആരായിരിക്കും കാര്യമായ സ്വാധീനം ചെലുത്തുക എന്നുള്ള എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി വിവിധ ദേശീയ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവരുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്ക് സാധ്യതയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. തെലങ്കാനയിൽ ബിആർഎസിനേക്കാൾ കൂടുതൽ വോട്ട് കോൺഗ്രസ് നേടും എന്നാണ് സർവ്വേഫലങ്ങൾ പറയുന്നത്.
മധ്യപ്രദേശിൽ ബിജെപി 110ലേറെ സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. രാജസ്ഥാനിൽ ബിജെപി 110 സീറ്റിലേറെയും കോൺഗ്രസ് 70 സീറ്റോളവും നേടും എന്നാണ് പ്രവചനം. ഛത്തീസ്ഗഡിൽ കോൺഗ്രസ് 46 സീറ്റും ബിജെപി 41 സീറ്റും നേടുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. തെലങ്കാനയിൽ ഭരണകക്ഷിയായ ബി ആർ എസിന് 48 സീറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് ഇവിടെ 56 ഓളം സീറ്റുകൾ നേടുമെന്നും എക്സിറ്റ് ഫലങ്ങളിൽ പറയപ്പെടുന്നു.
Discussion about this post