ബംഗലൂരു: ഐഎസ്ആര്‍ഒയിലെ വിദ്യാര്‍ത്ഥികളുമായും ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. രാകേഷ് ശര്‍മ്മയുടെ കഥ ഇവിടെ പ്രകാശപൂരിതമാക്കുന്നുവെന്ന് ആയിരുന്നു ബില്‍ നെല്‍സന്റെ വാക്കുകള്‍.
ഐഎസ്ആര്‍ഒ വിദ്യാര്‍ത്ഥികളെയും രാകേഷ് ശര്‍മ്മയുമായി സംസാരിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ബഹുമതിയാണ്. കഠിനാധ്വാനം ചെയ്യുക ,വലിയ സ്വപ്നങ്ങള്‍ കാണുക, നക്ഷത്രങ്ങളുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുക,എന്തിനുമുള്ള പരിധി പ്രപഞ്ചമാണെന്ന് കരുതുക. അദ്ദേഹത്തെ കണ്ടതിന് ശേഷം നാസ അഡ്മിനിസ്ട്രേറ്റര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
1984 ഏപ്രില്‍ രണ്ടിന് കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബെയ്ക്കൊണൂര്‍ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന സോയൂസ് ടി 11 സോവിയറ്റ് റോക്കറ്റിലാണ് രാകേഷ് ശര്‍മ്മ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ഏഴ് ദിവസവും 21 മണിക്കൂറും ബഹിരാകാശത്ത് അദ്ദേഹം ചിലവഴിച്ചു. അദ്ദേഹത്തിലൂടെ ബഹിരാകാശത്തേക്ക് പൗരന്‍മാരെ അയച്ച പതിന്നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റിമോട്ട് സെന്‍സിംഗും ബയോ മെഡിസിനും ഉള്‍പ്പെടെ നിരവധി ശാസ്ത്രിയ പഠനങ്ങളും പരീക്ഷണങ്ങളും ശര്‍മ്മ നടത്തിയട്ടുണ്ട്. ആകാശം എങ്ങനെ ഇരിക്കുന്നു എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചപ്പേള്‍ സാരെ ജഹാന്‍ സേ അച്ഛാ എന്നാണ് ശര്‍മ്മ പറഞ്ഞത് . ബഹിരാകാശത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സൂര്യോദയവും സൂര്യാസ്തമയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച നീളുന്ന സന്ദര്‍ശനമാണ് നാസ അഡ്മിനിസ്ട്രേറ്റര്‍ ഇന്ത്യയില്‍ നടത്തുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുളള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഇടംപിടിക്കും. ബഹിരാകാശ രംഗത്ത് ഇന്ത്യ മുന്‍നിരയിലാണെന്നും സന്ദര്‍ശനം കൂടുതല്‍ ക്രിയാത്മകമാകുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ബില്‍ നെല്‍സന്റെ പ്രതികരണം
Discussion about this post